മലയാളികൾക്ക് സുപരിചിതമായ താരമാണ് ആര്യ.സോഷ്യൽ മീഡിയലിലും താരം സജീവമാണ്.ഇപ്പോഴിതാ തന്റെ ബിഗ് ബോസ് കാലത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ആര്യ. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആര്യ. ഇതിനിടെയാണ് ഒരാള്‍ ബിഗ് ബോസിനെക്കുറിച്ച് ചോദിച്ചത്.എന്റെ ബിഗ് ബോസ് സീസണ് എനിക്ക് ട്രോമ മാത്രമാണ് തരുന്നത്. ഇപ്പോഴും തുടരുന്ന വെറുപ്പും, എനിക്കും എന്റെ ആളുകള്‍ക്കുമെതിരെയുള്ള സൈബര്‍ ആക്രമണവും അങ്ങനെ എന്തെല്ലാം! ഞാനുണ്ടാക്കിയ നല്ല ഓര്‍മ്മകളെല്ലാം ഇതിനിടെ തകര്‍ന്നു പോയിരുന്നു. ഞാന്‍ കടന്നു പോയ വേദനയും പീഡനവും വളരെ വലുതായിരുന്നു. അതിപ്പോഴം തുടരുന്നുവെന്നതാണ് കൂടുതല്‍ വേദനിപ്പിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ബിബി 2വിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസിലേക്ക് വരുന്നത് അത് മാത്രമാണെന്നാണ് ആര്യ പറഞ്ഞത്.
സംഭവിച്ച ഒരേയൊരു നല്ല കാര്യം എന്തെന്നാല്‍ മനോഹരമായ ചില സൗഹൃദങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടുവെന്നതാണ്. ആര്‍ജെ രഘു, സുരേഷ് കൃഷ്ണന്, ഫുക്രു, അലസാന്ദ്ര, രാജിനി ചാണ്ടി, പ്രദീപ് ചന്ദ്രന്, പാഷാണം ഷാജി ഇവരെയൊക്കെ കണ്ടുമുട്ടുന്നത് ബിഗ് ബോസില്‍ നിന്നുമാണ്, ഞാന്‍ ഇവരെയൊക്കെ ജീവിതകാലം മുഴുവന്‍ കൂടെ നിര്‍ത്തുമെന്നും ആര്യ പറയുന്നു. തന്റെ വിവാഹത്തെക്കുറിച്ചും ആര്യ സംസാരിക്കുന്നുണ്ട്.
ചേച്ചിക്ക് നല്ല ഒരാളെ വിവാഹം ചെയ്തൂടെ..? എന്നാണ് ഒരു ആരാധിക ആര്യയോട് ചോദിച്ചത്. അതിന് ആര്യ കൃത്യമായ മറുപടി നല്കി. ഞാന്‍ എന്തിന് വിവാഹിതയാകണം..? ഞാന്‍ തനിയെ എല്ലാം ഗംഭീരമായി ചെയ്യുന്നുണ്ടല്ലോ എന്നാണ് മറുപടിയായി ആര്യ പറഞ്ഞത്. തന്റെ ജീവത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തി മകളാണെന്നും ആര്യ പറയുന്നുണ്ട്. സീരിയല്‍ താരം അര്‍ച്ചന സുശീലന്റെ സഹോദരനെയായിരുന്നു ആര്യ ആദ്യം വിവാഹം ചെയ്തത്.ഇതിനിടെ ഒരാള്‍ ഫുക്രുവുമായി റിലേഷനാണോ എന്നു ചോദിച്ചിരുന്നു. അതെ. അവന് എന്റെ സഹോദരനാണ്. ഞാന്‍ അവന്റെ സഹോദരിയാണ്. സഹോദരബന്ധം എന്നായിരുന്നു അതിന് ആര്യ നല്കിയ മറുപടി. ആര്യയുടെ മറുപടികള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.