Film News

ഒരുപാട് കാലമായി ഞാനിത് ക്ഷമിക്കുന്നു ! ഇനി പറ്റില്ല ! നിയമപരമായി ഞാനിത് നേരിടും ! വെളിപ്പെടുത്തലുമായി ആര്യ !

മലയാളികൾക്ക് ഏവർക്കും  സുപരിചിതയായ ആളാണ് ആര്യ. ബഡായ് ആര്യ എന്നാണ് താരം അറിയപ്പെട്ടിരുന്നത്. ബിഗ് ബോസിൽ വന്നതിനു ശേഷം നിരധി സൈബർ ആക്രമങ്ങൾ നേരിടുന്നുണ്ട്. കലാരംഗത്തും, മോഡല്‍ രംഗത്തും ഒരേ പോലെ വ്യക്തിമുദ്ര പതിപ്പിച്ച ഒരു താരമാണ് ആര്യ. ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം ആര്യയ്ക്ക് നേരെ ഉണ്ടായത് വന്‍ സൈബര്‍ ആക്രമണമായിരുന്നു. ആര്യയെ മാത്രമല്ല മകളെയും മാതാപിതാക്കളെയുമെല്ലാം ഒന്നടങ്കം തന്നെ അപമാനിക്കുന്ന തരം കമന്റുകളാണ് ചിലര്‍ ഇടുന്നത്. ഇതിനെതിരെ ഉഗ്രന്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

- Advertisement -

ആര്യയുടെ വാക്കുകള്‍;

ബിഗ് ബോസ് പോലൊരു ഷോ യില്‍ ആളുകള്‍ക്ക് തീര്‍ച്ചയായും അവരുടെ പ്രിയപ്പെട്ട മത്സരാര്‍ഥികള്‍ ഉണ്ടാവുമെന്ന് എനിക്ക് അറിയാം. അതില്‍ സംശയമില്ല. ഒരു പ്രേക്ഷക ആയിരുന്നപ്പോഴൊക്കെ എനിക്കും എന്റെ ഫേവറൈറ്റ് ഉണ്ടായിരുന്നു. ഞാനും ഒരു മത്സരാര്‍ഥിയായിരുന്ന ഈ സീസണില്‍ പോലും ഹൗസില്‍ എനിക്ക് പ്രിയപ്പെട്ടവര്‍ ഉണ്ടായിരുന്നു. വളരെ സാധാരണമായ ഒരു കാര്യമാണിത്.

ഓരോ വ്യക്തികളും വ്യത്യസ്തരാണ്. ഓരോരുത്തരും ചിന്തിക്കുന്നതും കാര്യങ്ങളെ നോക്കി കാണുന്നതും അവയോടുള്ള കാഴ്ചപാടുകളും വ്യത്യസ്തമായിരിക്കും. ഒരു മത്സരാര്‍ഥി എന്ന നിലയില്‍ ആരോഗ്യപരമായ വിമര്‍ശനങ്ങളെ സ്വീകരിക്കുക എന്നത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും എന്റെ ഉത്തരവാദിത്തം കൂടിയാണ്. പക്ഷേ അതിന്റെ അര്‍ഥം നിങ്ങള്‍ എന്നെ അധിക്ഷേപിക്കാം എന്നല്ല.

സമൂഹ മാധ്യമം എന്നത് വളരെ ശക്തവും ഉപകാരപ്രദവുമായ ഒരു വേദിയാണ്. പക്ഷേ അത് നല്ല രീതിയില്‍ ഉപയോഗിക്കണം. ഒരു പബ്ലിക് പ്രൊഫൈല്‍ ഉള്ളത് കൊണ്ട് നിങ്ങള്‍ക്ക് ആരെയും എത്ര വേണമെങ്കിലും അധിക്ഷേപിക്കാമെന്ന് കരുതരുത്. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഞങ്ങളില്‍ മിക്കവരും പ്രത്യേകിച്ച്‌ സ്ത്രീകള്‍ ഈ അവസ്ഥ നേരിടുന്നുണ്ട്.അര്‍ഹിക്കുന്ന പ്രധാന്യത്തോടെ ഇത് അധികാരികള്‍ക്ക് മുന്നില്‍ എത്തിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു.

ഇത്തരം കമന്റുകളെ അവഗണിക്കാന്‍ എന്നോട് ഇത്രയും കാലം പറഞ്ഞിരുന്നവരോട്. ക്ഷമിക്കണം. ഒരുപാട് കാലമായി ഞാനിത് ക്ഷമിക്കുന്നു. അമ്മയും എന്റെ ചെറിയ മകളും അടുത്ത സുഹൃത്തുക്കളും മരിച്ച്‌ പോയ അച്ഛനുമൊക്കെ അധിക്ഷേപങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരമൊരു മനോരോഗം ഇനിയും സഹിക്കാന്‍ ഞാന്‍ തയ്യാറല്ല. മറ്റൊരു സുപ്രധാന സാഹചര്യത്തില്‍ (കൊറോണ) ആയതിനാലാണ് ഞങ്ങളില്‍ മിക്കവരും ഇതേ കുറിച്ച്‌ നിശബ്ദത തുടരുമെന്ന് കരുതരുത്. നന്ദി. എന്നും ആര്യ പറയുന്നു.

Athul

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

10 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

10 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

12 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

12 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

12 hours ago