തന്റെ മകളെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ആര്യ ബാബു. ആര്യ പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു വ്യാജ പ്രചരണം നടക്കുന്നത്. ഇപ്പോഴിതാ ഇത് തീര്‍ത്തും തെറ്റായ വാര്‍ത്തയാണെന്ന് പറഞ്ഞ് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ആര്യ.
കഴിഞ്ഞദിവസം തന്റെ സുഹൃത്തിന്റെ കുഞ്ഞിനുവേണ്ടി ആര്യ ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിരുന്നു. ആ കുഞ്ഞിന് കരള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടക്കേണ്ടതിനാല്‍ , സഹായം അഭ്യര്‍ഥിച്ചായിരുന്നു ആര്യ എത്തിയത്.
എന്നാല്‍ ചിലര്‍ ഇത് തെറ്റിദ്ധരിപ്പിയ്ക്കുകയായിരുന്നു. ദൈവം സഹായിച്ച് തന്റെ കുഞ്ഞിന് യാതൊരു അസുഖവും ഇല്ലെന്നും , അവള് ആരോഗ്യത്തോടെ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് ആര്യ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
ഇത്തരം വാര്‍ത്തകളോട് മോശമായി പെരുമാറാത്തത് അങ്ങനെയെങ്കിലും നാലുപേര്‍ അറിഞ്ഞ് ആ കുഞ്ഞിന് സഹായം കിട്ടിക്കോട്ടെ എന്ന് കരുതിയാണ്, പക്ഷേ ദയവുചെയ്ത് അത് ചെയ്യരുത്. പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ സത്യസന്ധമായി അവതരിപ്പിച്ചാല്‍ എന്താണ് കുഴപ്പം, ഒരു കുഞ്ഞിന് സഹായം കിട്ടുന്ന കാര്യമല്ലേ എന്നും ആര്യ ചോദിക്കുന്നു.
മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…
മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…
ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…
മലയാളം സിനിമയിൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും വലിയ സുഹൃതാരം ആരാണ് എന്ന് ചോദിച്ചാൽ മമ്മൂട്ടി എന്നല്ലാതെ ഒരു ഉത്തരം മോഹൻലാൽ…