മലയാളികൾക്ക് സുപരിചിതമായ താരമാണ് അര്യ.ബഡായി ബംഗ്ലാവിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ ആകർഷിച്ചത്.ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ രമേഷ് പിഷാരടിയെ കുറിച്ച് സംസാരിക്കുകയാണ്.”ഞാൻ എപ്പോഴും കൗണ്ടർ അടിക്കുന്ന ആളൊന്നുമല്ല. എങ്കിലും എന്റെ കൂടെയിരുന്നാൽ ആർക്കും ബോറൊന്നും അടിക്കില്ല. പക്ഷെ ഞാൻ ബഡായി ബംഗ്ലാവിൽ കാണുന്ന ആര്യ അല്ല. നൂറു ശതമാനവും അല്ല. അതിൽ നിന്നും വെത്യസ്തമായ ഒരാൾ ആണ്. എനിക്ക് കംഫർട്ട് ആയിട്ടുള്ള ആളുകളോട് ഞാൻ വളരെ ഫ്രീയാണ്. എല്ലാരോടും ഞാൻ അങ്ങിനെയല്ല. അതുകൊണ്ട് ആയിരിക്കണം ഒരുപാട് ആളുകൾ സ്നേഹിച്ചിരുന്ന ഒരാൾ ബിഗ്ബോസിൽ പോയി നിരവധി ഹേറ്റേഴ്സ് ഉള്ള ആളായി മാറിയത്. ആ ക്രെഡിറ്റ് എനിക്കാണ്. അതിന്റെ ഒരു കാരണം, എല്ലാവരും പ്രതീക്ഷിച്ചിരുന്നത് ബഡായി ബംഗ്ലാവിലെ ആര്യയെ ആയിരുന്നു. അതായത് തീർത്തും പൊട്ടിയായ രമേഷ് പിഷാരടിയുടെ ഭാര്യ കഥാപാത്രമായ ആ ആര്യയെ ആയിരുന്നു എല്ലാവരും ബിഗ്ബോസിൽ പ്രതീക്ഷിക്കുന്നത്. അവരുടെ വിചാരം ഇത് ഒർജിനൽ ആണ് എന്നായിരുന്നു.
പലരുടെയും വിചാരം ഞാൻ രമേഷേട്ടന്റെ ശരിക്കും ഭാര്യ ആണെന്ന് തന്നെ ആയിരുന്നു. അതൊക്കെ മാറിയത് ഞാൻ ബിഗ്ബോസിൽ പോയതിനു ശേഷമാണ്. അതിനു ശേഷമാണ് പലരും അറിയുന്നത് ഞാൻ രമേഷേട്ടന്റെ ശരിക്കുള്ള ഭാര്യ അല്ല എന്ന്. എല്ലാവരും ആ പ്രതീക്ഷയിലാണ് ആ ഷോയിലേക്ക് വരവേറ്റത്.ഞാൻ പക്ഷെ ബിഗ്ബോസിൽ എന്റെ ശരിക്കുള്ള സ്വഭാവം എന്താണോ, അല്ലെങ്കിൽ ഒർജിനലായി തന്നെയാണ് നിന്നത്. അതാണ് പലർക്കും ഉൾക്കൊള്ളാൻ പറ്റാതെയായത്. ഇത്രയ്ക്ക് ഹേറ്റേഴ്സ് ഉണ്ടാവും എന്ന് ഞാൻ കരുതിയില്ല. ഞാൻ ഡിപ്രെഷനിലേക്ക് വരെ പോയി. എല്ലാവരുടെയും സ്നേഹം ഫീൽ ചെയ്തിട്ടുള്ള ആളാണ് ഞാൻ. അതുകൊണ്ട് തന്നെ പുറത്ത് നേരിട്ടത് എന്നെ ഡിപ്രെഷനിലേക്ക് കൊണ്ടുപോയി. ഞാൻ ബഡായി ബംഗ്ലാവിലെ പോലെ പൊട്ടി ആയിട്ടിരിക്കും. എല്ലാരും എന്നെ തട്ടി കളിക്കും എന്നാണ്. ഞാൻ പ്രതികരിച്ചു തുടങ്ങിയത് ആയിരുന്നു പ്രശ്നം.