Celebrity news

സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കി.ഇനി എന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്നുറപ്പില്ല!

മലയാളികളുടെ ഇഷ്ട താരമാണ് അരി ബഡായി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസ് മലയാളം സീസണ്‍ 2 യില്‍ ഒരു മത്സരാര്‍ത്ഥിയായി വന്നതോടെ ആര്യയുട ഇമേജ് കംപ്ലീറ്റായി മാറുകയായിരുന്നു. ബിഗ് ബോസ് ഷോ കാരണം ആരുടെയെങ്കിലും ജീവിതം തലകീഴായി മറിഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ ആര്യയുടെ പേര് മുന്നിട്ട് നില്‍ക്കും. ഇനിയെത്ര കോടികള്‍ നല്‍കാം എന്ന് പറഞ്ഞാലും ബിഗ് ബോസ് ഷോയിലേക്ക് ഇല്ല എന്നും ആര്യ വ്യക്തമാക്കിയിരുന്നു.ഉറ്റ സുഹൃത്തായ സിബിന്‍ ബിഗ് ബോസിലേക്ക് പോകുമ്പോഴും താന്‍ എതിര്‍ത്തിരുന്നു എന്ന് ആര്യ പറഞ്ഞിട്ടുണ്ട്. പക്ഷെ പോകണം എന്നത് സിബിന്റെ തീരുമാനമായിരുന്നു. എന്നാല്‍ ബിഗ് ബോസ് ഷോയില്‍ നിന്ന് ആരോഗ്യപരമായ കാരണങ്ങളാല്‍ പുറത്താക്കപ്പെട്ട സിബിന്‍ ബിഗ് ബോസ് ഷോയ്ക്കും, ഏഷ്യനെറ്റ് ചാനലിനും എതിരെ ശക്തമായി രംഗത്തെത്തി. അത് വലിയ വിവാദവുമായി.

- Advertisement -

ഇനിയെന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്ന് യാതൊരു ഉറപ്പുമില്ല എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ആര്യ. ഏറെക്കാലമായി ആര്യ ഇന്‍സ്റ്റഗ്രാമിലും എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്. അക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റും, അതിന് താഴെ വരുന്ന കമന്റുകളും വൈറലാവുകയാണ്.പ്ലാന്‍ ബി ആക്ഷന്‍സ് പകര്‍ത്തിയ ഫോട്ടോകള്‍ക്കൊപ്പമാണ് ആര്യയുടെ പോസ്റ്റ്. ‘ഞാന്‍ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട് കുറച്ച് കാലങ്ങളായി. ഇനി എന്റെ മുഖം ടെലിവിഷനിലൂടെ കാണുമോ എന്ന കാര്യത്തില്‍ എനിക്ക് യാതൊരു ഉറപ്പും ഇല്ല. കുറഞ്ഞ പക്ഷം സോഷ്യല്‍ മീഡിയയിലൂടെയെങ്കിലും ഞാന്‍ എന്നെ കാണിച്ചോട്ടെ. ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗായിസ്’ എന്ന അടിക്കുറിപ്പോടെയാണ് ആര്യയുടെ പോസ്റ്റ്.സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കിയതായി പറഞ്ഞു കേള്‍ക്കുന്നു. ഇത് സംബന്ധിച്ചു വന്ന കമന്റിനോടും ആര്യ പ്രതികരിച്ചു. ആര്യ ആങ്കറായി ഇല്ലെങ്കില്‍ സ്റ്റാര്‍ട് മ്യൂസിക് ഷോ ഇനി കാണില്ല എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. ‘അയ്യോ, ദയവുചെയ്ത് അങ്ങനെ പറയരുത്. സ്റ്റാര്‍ട്ട് മ്യൂസിക് ഒരു മനോഹരമായ ഷോ ആണ്, ആര് ഹോസ്റ്റ് ചെയ്യുന്നു എന്നത് പ്രധാനമല്ല. നിങ്ങളത് കാണണം. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി’ എന്നാണ് ആര്യ പറഞ്ഞത്

Anusha

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

4 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

5 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

5 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

6 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

6 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

8 hours ago