ഗബ്രി- ജാസ്മിൻ കോമ്പോയാണ് ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പോകാൻ കാരണമെന്നാണ് ചിലർ പറയുന്നത്. ഇപ്പോൾ അർജുന്റെ അമ്മ ജാസ്മിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്. വെർച്വൽ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.വാക്കുകൾ ഇതാണ് ജാസ്മിന് ശരിക്കും ഒന്നും സംഭവിച്ചിട്ടില്ല. നല്ലൊരു ഗെയിമറാണ്, ജെനുവിനായി നിന്ന് കളിച്ചൊരു വ്യക്തിയാണ്. ഒരു പാവം കുട്ടിയാണെന്നും അർജുന്റെ അമ്മ പറയുന്നു. ഞാൻ ആ കുട്ടിയെ മനസ്സിലാക്കിയിടത്തോളം, എനിക്കൊരു മോളുണ്ട്, ഞാനൊരു പെണ്ണാണ്. നല്ലൊരു കുട്ടിയാണ്, നല്ലൊരു മനസ്സിന്റെ ഉടമയാണ്.കാരണം അവളും അർജുനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ഒരുപാട് ഹെൽപ്പ് ചെയ്യുന്നുണ്ട്. ഫുഡ് എടുത്തുകൊടുക്കുന്നതാണെങ്കിലും വെള്ളം എടുത്ത് കൊടുക്കുന്നതാണെങ്കിലും ഒരുപാട് സഹായിച്ചിട്ടുണ്ട്. അർജുനെ എന്ന് വിളിച്ച് എപ്പോഴും കൂടെയുണ്ടാവും. വളരെ സിൻസിയറായിട്ടുള്ള കുട്ടിയാണെന്നും അമ്മ പറയുന്നു.
അവൾ നന്നായി ഗെയിം കളിച്ചു. പറയേണ്ടിടത്ത് വാക്കുകൾ പറയുന്നുണ്ട്. അവൾ ഇത്രയും വന്നില്ലേ. ഒരു പെൺകുട്ടിയല്ലേ, ടോപ്പ് 3 വരെ വന്നില്ലേ. ഒരുപാട് സന്തോഷമുണ്ടെന്നും അമ്മ പറയുന്നു. സോഷ്യൽ മീഡിയ വളച്ചൊടിക്കുന്ന കാര്യങ്ങളാ. ഗബ്രിയുമായിട്ടുള്ള കോമ്പോയൊക്കെ ഇങ്ങനെ പറയുന്നതാണ്. ബിഗ് ബോസ് ലൈവ് ഞാൻ 24 മണിക്കൂർ കണ്ടോണ്ടിരിക്കുന്ന ആളാ. അത് നമ്മൾ കണ്ട് മനസ്സിലാക്കിയാൽ നല്ലൊരു ഫ്രണ്ടായിട്ടാണ് അവർ, അമ്മ പറയുന്നു.
അതേ സമയം ശ്രീതു അർജുൻ കോമ്പോയെക്കുറിച്ചു അമ്മ പറയുന്നുണ്ട്. അർജുനും ശ്രീതുവും തമ്മിലുണ്ടായത് ലവ് ട്രാക്ക് ആണെന്ന് പറയാൻ പറ്റില്ലെന്നും ബെസ്റ്റ് ഫ്രണ്ട്സാണെവന്നുമാണ് പറയുന്നു. അർജുന്റെ ചേച്ചിയും അങ്ങനെയാണ് പറഞ്ഞത്. അർജുനും ശ്രീതുവും തമ്മിലുള്ളത് പ്രണയമായി തങ്ങൾക്ക് ഫീൽ ചെയ്തിട്ടില്ലെന്നാണ് ചേച്ചി പറഞ്ഞത്.
അർജുനെ ഞങ്ങൾക്കറിയാം, ശ്രീതുവിനെ പേഴ്സണലി അറിയില്ല എന്നാലും വെളിയിലെ ഫാൻസ് ക്രിയേറ്റ് ചെയ്തതാണ് ശ്രീജുൻ എന്നുള്ളത്. പക്ഷേ സന്തോഷം. അർജുനും ശ്രീതുവും പ്രണയമല്ല. അർജുനായാലും ശ്രീതുവായാലും മറ്റ് കണ്ടസ്ന്റൻസ് ആയാലും കിടന്നുറങ്ങിയ ശേഷമാണ് ഞങ്ങൾ ലൈവ് ഓഫാക്കാറുള്ളത്.