പ്രിയപ്പെട്ട താരങ്ങളുടെ മേക്കോവർ ചിത്രങ്ങൾ കാണുക എന്നത് മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കാര്യമാണ്. ഇതിനു കാരണം നമ്മൾ ഇവരെ കേവലം നടീനടൻമാർ ആയിട്ടല്ല കാണുന്നത് എന്തുകൊണ്ടാണ്. നമ്മുടെ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ് നമ്മൾ ഇവരെ കാണുന്നതും സ്നേഹിക്കുന്നതും. ഇവരുമായി ബന്ധപ്പെട്ടു വരുന്ന വിശേഷങ്ങൾ എല്ലാം തന്നെ നമുക്ക് പ്രിയപ്പെട്ടതാണ്. അതിപ്പോൾ ഇവരുടെ സിനിമ സീരിയൽ വിശേഷങ്ങൾ മാത്രം ആവണമെന്നില്ല. ഇവരുമായി ബന്ധപ്പെട്ടു വരുന്ന വ്യക്തിപരമായ വിശേഷങ്ങൾ പോലും നമ്മൾ അതീവശ്രദ്ധയോടെ ആണ് നോക്കി കാണാറുള്ളത്.
ഇപ്പോൾ ഒരു വ്യക്തിയുടെ മേക്കോവർ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഈ താരത്തെ നിങ്ങൾക്ക് പരിചയമുണ്ടാവും. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരകളിൽ ഒന്നാണ് തട്ടീം മുട്ടീം. ഏറെ ആരാധകർ ആണ് ഈ പരമ്പരയ്ക്ക് ഉള്ളത്. ഇതിലെ ജനപ്രിയ കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിക്കുന്ന ഒരു നടനാണ് ഇത് എന്ന് പറഞ്ഞാൽ നിങ്ങൾ പെട്ടെന്ന് വിശ്വസിക്കണം എന്നില്ല.
പരമ്പരയിലെ ജനപ്രിയ കഥാപാത്രങ്ങളിൽ ആണ് അർജുൻ എന്ന കഥാപാത്രമാണ്. കവിത ഭ്രാന്തുമായി നടക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ജയകുമാർ പരമേശ്വരൻപിള്ള എന്നാണ് ഇദ്ദേഹത്തിൻറെ പേര്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവം ഒന്നുമല്ലെങ്കിലും വല്ലപ്പോഴും തൻറെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് താരം എത്താറുണ്ട്. ഇപ്പോൾ ഇദ്ദേഹത്തിൻറെ പുതിയ മേക്കോവർ ലുക്ക് ആണ് താരം പുറത്തുവിട്ടിരിക്കുന്നത്. താടി എല്ലാം വളർത്തി ഒട്ടും മനസ്സിലാക്കാൻ പറ്റാത്ത രൂപത്തിലാണ് ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.
നിരവധി ആരാധകർ ആണ് ഇദ്ദേഹത്തിന് ഉള്ളത്. എങ്കിലും മനസ്സിലാക്കാൻ പറ്റാത്ത രൂപത്തിൽ ഇദ്ദേഹം മാറിപ്പോയി എന്നാണ് ആരാധകർ പറയുന്നത്. 2011 നവംബർ മാസത്തിലാണ് മഴവിൽ മനോരമയിൽ തട്ടിയും മുട്ടിയും എന്ന പരമ്പര ആരംഭിക്കുന്നത്. 2014, 2016 എന്നീ വർഷങ്ങളിൽ ടെലിവിഷൻ സംസ്ഥാന അവാർഡുകൾ ലഭിച്ചിരുന്നു. ജയകുമാറിന് പുറമേ കെ പി എ സി ലളിത, മഞ്ജു പിള്ള എന്നിവരാണ് പരമ്പരയിലേ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന പരമ്പരയാണ് ഇത്. ടെലിവിഷനിലും യൂട്യൂബിലും ഒരുപോലെ തരംഗമാണ് ഈ പരിപാടിയുടെ എപ്പിസോഡുകൾ എല്ലാം തന്നെ.