ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ മുഴങ്ങി കേൾക്കുന്ന ഒരു പേരാണ് അര്ജ്ജുന്, ആരാണ് ഈ ചെറുപ്പക്കാരൻ, എന്താണ് ഇവൻ ചെയ്തത്. അങ്ങനെ അറിയാത്തവരും നിരവധിയുണ്ട്.. വ്യത്യസ്തമായ റോസ്റ്റിംഗ് വീഡിയോകളുമായി പ്രത്യക്ഷപ്പെട്ടതോടെയാണ് അര്ജ്ജുന് താരമായത്. ഒരാഴ്ചക്കൊണ്ട് ഒരു മില്ല്യണിലധികം സബ്സ്ക്രൈബേഴ്സിനെ നേടിയാണ് അര്ജ്ജുന് തന്റെ ജൈത്രയാത്ര തുടരുന്നത്. അര്‍ജ്-യു എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അര്ജ്ജുന് വീഡിയോകള്‍ പങ്കുവയ്ക്കുന്നത്.
താരത്തിനെ അനുകൂലിച്ചും പ്രീതികൂലിച്ചും നിരവധിപേരാണ് രാഗത്ത് വന്നിരിക്കുന്നത് എന്തായാലും അർജുന്റെ ഓരോ വിഡിയോകളും നിമിഷൻസ്രം കൊണ്ടാണ് വൈറലായി മാറുന്നത്, വളരെ സാധാരണക്കാരനായ ടിക് ടോക് താരങ്ങളുടെ വീഡിയോകളെ റോസ്റ്റ് ചെയ്താണ് അര്ജ്ജുന് ശ്രദ്ധയ് നേടിയത്. ഇംഗ്ലീഷ്-ഹിന്ദി ഭാഷകളില്‍ സജീവമായ റോസ്റ്റിംഗ് വീഡിയോകളുടെ ചുവടുപിടിച്ച് മലയാളത്തില്‍ പരീക്ഷണം നടത്തുകയായിരുന്നു അര്ജ്ജുന്. പരീക്ഷണം എന്താണെങ്കിലും സൂപ്പര്‍ ഹിറ്റായി.
ആദ്യ പതിനഞ്ച് മിനിറ്റില്‍ തന്നെ അര്‍ജ്ജുന്റെ വീഡിയോകള്‍ കാണുന്നത് ഒരു ലക്ഷത്തിലധികം ആളുകളാണ്. അര്‍ജ്ജുന്റെ അഞ്ച് വീഡിയോകളില്‍ നാലും യൂട്യൂബില്‍ ട്രെന്‍ഡിംഗ് ചാര്‍ട്ടില്‍ ഇടംനേടി. ടിക് ടോക് താരങ്ങളെ റോസ്റ്റ് ചെയ്ത അര്‍ജ്ജുനെ ട്രോളി നിരവധി ടിക് ടോക് താരങ്ങളും രംഗത്തെത്തി. എന്നാല്‍, അര്‍ജ്ജുന്റെ ഫാന്‍സ് ഈ വീഡിയോകള്‍ക്ക് അണ്ലൈക്കുകളുടെ പെരുമഴ നല്കി.
യൂട്യൂബ് കൂടാതെ ഇന്‍സ്റ്റഗ്രാമിലും അര്ജ്ജുന് നിരവധി ആരാധകരാണ്. കൂടാതെ, അര്‍ജ്ജുന്റെ പേരില്‍ നിരവധി ഫേക്ക് അക്കൗണ്ടുകള്‍ ടിക് ടോക്കില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്താണെങ്കിലും, അര്‍ജ്ജുന്റെ വീഡിയോകള്‍ക്കായി ഏറെ ആകാംഷയോടെയാണ് ആളുകള്‍ കാത്തിരിക്കുന്നത്.