Kerala News

അരികൊമ്പനെ മുണ്ടന്തുറെ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു; മുറിവിന് ചികിത്സ നല്‍കിയെന്നും ആരോഗ്യനില തൃപ്തികരമെന്നും തമിഴ്‌നാട് വനം വകുപ്പ്

തിരുവനന്തപുരം: അരികൊമ്പനെ മുണ്ടന്തുറെ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു.ചികിത്സ ലഭ്യമാക്കിയശേഷം ഉള്‍കാട്ടിലേക്ക് തുറന്നുവിട്ടുവെന്നാണ് തമിഴ്‌നാട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

- Advertisement -

തുമ്പികൈയിലെയും കാലിലെയും മുറിവുകള്‍ക്ക് ചികിത്സ നല്‍കിയ ശേഷമാണ് ജനവാസമില്ലാത്ത മേഖലയില്‍ ആനയെ തുറന്നുവിട്ടത്. നിലവില്‍ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.

കമ്പത്തുനിന്ന് പിടികൂടിയശേഷം അരികൊമ്പനെ, കഴിഞ്ഞ ദിവസാണ് ഇരുനൂറോളം കിലോമീറ്റര്‍ അകലെ തിരുനെല്‍വേലി ജില്ലയിലെ കളക്കാട് മുണ്ടന്തുറൈ കടുവാസങ്കേതത്തില്‍ എത്തിച്ചത്.

വൈകിട്ട് അഞ്ച് മണിയോടെ കളക്കാട് മുണ്ടന്തുറൈ കടുവാസങ്കേതത്തിലേക്ക് എത്തിച്ചെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനാല്‍ തുറന്ന് വിട്ടിരുന്നില്ല. പിന്നീട് ആരോഗ്യ നില തൃപ്തികരമായതോടെയാണ് അരികൊമ്പനെ തുറന്ന് വിട്ടത്.

അതേസമയം, അരിക്കൊമ്പനെ കേരളത്തിന് കൈമാറണെന്ന കൊച്ചി സ്വദേശി റബേക്ക ജോസഫിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം അരിക്കൊമ്പനെ തുറന്നുവിടുന്നത് ആദ്യം കോടതി തടഞ്ഞിരുന്നു.

കളക്കാട്മുണ്ടന്‍തുറൈ കടുവസങ്കേതത്തിലേക്കു പൊതുജനങ്ങള്‍ക്കു ശല്യമുണ്ടാകാത്തവിധം മാറ്റുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ആനയെ തുറന്നുവിടാന്‍ കോടതി അനുവദിച്ചത്

 

Abin Sunny

Recent Posts

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

3 mins ago

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

19 mins ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

31 mins ago

മിഴി രണ്ടിലും എന്ന പരമ്പരയിൽ സഞ്ജുവിനെ അവതരിപ്പിക്കാൻ ഇനി ആ നടന്നില്ല, എന്നാൽ താൻ സ്വയം മാറിയതല്ല എന്ന് നടൻ, കാരണം പറഞ്ഞു ലൈവിൽ പൊട്ടിക്കരഞ്ഞ് സഞ്ജു

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…

1 hour ago

ഇന്ത്യയുടെ ഏറ്റവും വലിയ നാണക്കേടായ ധാരാവി തുടച്ചുനീക്കാൻ മോദിയും അദാനിയും, മൂന്നാം വരവിൽ മോദി ലക്ഷ്യമിടുന്നത് മുംബൈയുടെ സമഗ്രമായ മുഖച്ഛായ മാറ്റം

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ…

2 hours ago

ഇൻസ്റ്റാഗ്രാമിൽ അശ്ലീല മെസ്സേജ് ലഭിച്ചാൽ എന്തു ചെയ്യും? ചിലർ അതിൽ ഒരു ബിസിനസ് സാധ്യത കണ്ടെത്തി, പക്ഷേ കഷ്ടകാലത്തിന് പോലീസ് പൊക്കി, എറണാകുളത്തെ രസകരമായ സംഭവം ഇങ്ങനെ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എറണാകുളത്തെ ഏലൂരിൽ നിന്നുമാണ് ഈ വാർത്ത പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു…

2 hours ago