ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയിരുന്നു അര്‍ച്ചന കവി. ലാല്‍ ജോസിന്റെ ചിത്രം നീലത്താമരയിലൂടെ ആയിരുന്നു അര്‍ച്ചനയുടെ വരവ്. പത്തൊമ്പതാം വയസ്സിലായിരുന്നു ഈ സിനിമയില്‍ അഭിനയിച്ചത്. തുടരെത്തുടരെ നിരവധി കഥാപാത്രം അര്‍ച്ചനയെ തേടിയെത്തിയെങ്കിലും ഇതെല്ലാം ശ്രദ്ധിക്കപ്പെട്ടു എന്ന് പറയാന്‍ പറ്റില്ല. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറിനിന്ന അര്‍ച്ചന സ്വന്തം ബിസിനസിലേക്ക് തിരിഞ്ഞു. ഈ സമയത്ത് എല്ലാം സീരിയലില്‍ നിന്ന് ധാരാളം വിളി വന്നെങ്കിലും അതെല്ലാം നടി നിരസിച്ചു.
ഇപ്പോഴിതാ വലിയൊരു ഇടവേളക്കുശേഷം മിനിസ്ക്രീനിലൂടെ തന്നെ തിരിച്ചുവരികയാണ് അര്‍ച്ചന. സീരിയലിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറിയതുകൊണ്ടാണ് ഈ വരവെന്ന് താരം അറിയിച്ചിരുന്നു. എന്നാല്‍ അതുവരെ സിനിമ ചെയ്തു പിന്നീട് സീരിയലിലേക്ക് എത്തിയപ്പോള്‍ ഒരുപാട് കുത്ത് വാക്കുകള്‍ താനും കേട്ടിട്ടുണ്ട് എന്ന് അഭിമുഖത്തില്‍ അര്‍ച്ചന പറയുന്നു.
മറ്റ് അവസരം ഒന്നും കിട്ടാത്തത് കൊണ്ടാണ് സീരിയലിലേക്ക് പോയത് എന്നാണ് പലരും പറഞ്ഞത്. ഞാന്‍ എന്റെ മെന്റല്‍ ഹെല്‍ത്തിനെ കുറിച്ച് പറഞ്ഞിരുന്നു, എന്നാല്‍ ഇത്തരം കമന്റുകള്‍ ഞാന്‍ സീരിയസ് ആയി എടുക്കാറില്ല. എന്നാല്‍ അഭിനയത്തിലേക്ക് വരുന്നു എന്ന് അറിഞ്ഞപ്പോള്‍ നിരവധി പേര് ആശംസ അറിയിച്ചിരുന്നു. അജുവാണ് ഏറ്റവും ആദ്യം അഭിനന്ദനം അറിയിച്ചത്. കൊച്ചിയില്‍ ഉണ്ടാവുമല്ലോ കാണണം എന്നൊക്കെ പറഞ്ഞു മെസ്സേജ് അയച്ചു. കൂടാതെ മറ്റു പലരും ആശംസകള്‍ അറിയിച്ചു നടി പറഞ്ഞു.
നീലത്താമര എന്ന ചിത്രത്തിലാണ് അര്‍ച്ചന ആദ്യമായി അഭിനയിച്ചത്. സിനിമ എന്താണെും അഭിനയം എന്താണെന്നും ഒന്നും അറിയില്ലായിരുന്നു ആ സമയത്ത്. പിന്നീടാണ് താന്‍ സിനിമയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത് നടി പറഞ്ഞു.