മലയാളി പ്രേക്ഷകരുടെപ്രീതി നേടിയ താരമാണ് ശരണ്യ മോഹൻ.2008 ൽ പുറത്തിറങ്ങിയ യാരടീ നീ മോഹിനിയിൽ അഭിനയിക്കവെ നായികയായ നയൻതാരയ്ക്കൊപ്പമുണ്ടായ അനുഭവം ശരണ്യ പങ്കു വെച്ചിരുന്നു.നിരവധി ഓൺലൈൻ മാധ്യമത്തിൽ ഇത് വാർത്തയായിരുന്നു.ഇതിൽ ഒരു മാധ്യമത്തിൽ വന്ന വാർത്തയാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാർത്തയിൽ വന്ന പിഴവ് ചൂണ്ടികാട്ടി ശരണ്യയുടെ ഭർത്താവായ അരവിന്ദ് തന്നെ ഫെയ്സ്ബുക്കിലൂടെ രംഗത്ത് വന്നു.വാർത്തയിൽ ഉള്ളത് ഇങ്ങനെയാണ് ഡോ അരവിന്ദ് കൃഷ്ണയെ ആണ് നയൻതാര വിവാഹം ചെയ്തത് എന്നാണ്.എന്നാൽ യഥാർഥത്തിൽ ശരണ്യ വിവാഹം ചെയ്തത് എന്നായിരുന്നു വേണ്ടത്,ഈ പിഴവ് ചൂണ്ടികാട്ടിയാണ് അരവിന്ദ് വന്നത്.അരവിന്ദിന്റെ വാക്കുകൾ ഇതാണ്,ശെടാ എന്തായാലും ഞങ്ങൾ അറിഞ്ഞില്ലാലോ എന്തായാലും നയൻതാര അറിയാൻ പോവുന്നില്ല എന്നും പറഞ്ഞ് ചിരിച്ചു കൊണ്ടാണ് അദ്ദേഹം ഫെയ്സ് ബുക്കിൽ ഇത് ഷെയർ ചെയ്തത്.
അതെ സമയം ശരണ്യ മാധ്യമത്തോട് നയൻതാരയെ കുറിച്ച് പറഞ്ഞത് ഇതാണ്,യാരടി നീ മോഹിനിയിൽ ‘വെൺമേഘം’ എന്ന ഗാനരംഗം ഷൂട്ട് ചെയ്യുന്നതിനിടെ എനിക്ക് പനി വന്നു. ഒന്നും ചെയ്യാൻ പറ്റില്ല. ഒരുപാട് ആർട്ടിസ്റ്റുകളുണ്ട്. എനിക്ക് ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞ് പോകാൻ പറ്റില്ല. ലൊക്കേഷൻ കുറേ ഉൾഭാഗത്താണ്. അച്ഛന്റെയടുത്ത് എപ്പോഴും ഒരു മെഡിസിൻ കിറ്റ് ഉണ്ടാകും.ടാബ്ലെറ്റ് കഴിച്ച് ഒരു വശത്ത് ഇരിക്കവെ നയൻതാര വന്ന് എന്ത് പറ്റിയെന്ന് ചോദിച്ചു. പനിയെന്ന് പറഞ്ഞപ്പോൾ ഉടനെ അവരുടെ അസിസ്റ്റന്റിനെ വിളിച്ച് അവരുടെ കാരവനിൽ എന്നെ കൊണ്ടിരുത്തി. ഷോട്ട് ഉണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതിയെന്ന് അസിസ്റ്റന്റിനോട് പറയുകയും ചെയ്തു. എന്നെ വളരെ ശ്രദ്ധിച്ചു. പരിചയപ്പെട്ടിട്ട് കുറച്ച് ദിവസമേ ആയുള്ളൂ. ഞാൻ വലിയ ആർട്ടിസ്റ്റും അല്ല. പക്ഷെ ഒപ്പം ജോലി ചെയ്യുന്നവരോടുള്ള അവരുടെ സ്നേഹം അന്നേ താൻ കണ്ടതാണെന്നും ശരണ്യ പറഞ്ഞിരുന്നു.മറ്റൊന്ന്,കഷ്ടപ്പെട്ടാണ് നയൻതാര ഇന്നത്തെ നിലയിലേക്ക് ഉയർന്നതെന്ന് ശരണ്യ മോഹൻ പറയുന്നു. സിനിമാ പശ്ചാത്തലം അവർക്കില്ല. എന്നിട്ടും ഇപ്പോഴും ലേഡി സൂപ്പർസ്റ്റാറായി നിൽക്കുന്നു. അതും എല്ലാ ഭാഷയിലും. എല്ലാവർക്കും അത് സാധിക്കില്ലെന്നും നടി ചൂണ്ടിക്കാട്ടി.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…