മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജുവാര്യര്‍. രണ്ടാം വരവിലും മലയാളികള്‍ ഏറ്റെടുത്ത താരമാണ് മഞ്ജുവാര്യര്‍. രണ്ടാം വരവില്‍ മറ്റൊരു താരത്തിനും നല്‍കാത്ത സ്വീകാര്യതയായിരുന്നു മഞ്ജുവിന് നല്‍കിയത്.
കൈനിറയെ ചിത്രങ്ങളായിരുന്നു രണ്ടാം വരവില്‍ മഞ്ജുവിന് ലഭിച്ചത്. രണ്ടാം വരവില്‍ തമിഴിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. അസുരന്, തുനിവ് എന്നീ രണ്ട് സിനിമകളും തമിഴകത്ത് വിജയം കൊയ്തു. ധനുഷ്, അജിത്ത് എന്നീ രണ്ട് സൂപ്പര്‍ സ്റ്റാറുകളുടെ നായികയാവാനും കഴിഞ്ഞു.
വെള്ളരിപട്ടണമാണ് മഞ്ജുവിന്റെ പുതിയ സിനിമ. കഴിഞ്ഞ ദിവസമാണ് സിനിമ റിലീസ് ചെയ്തത്. സൗബിനാണ് സിനിമയിലെ നായകന്. രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ഇപ്പോഴിത മഞ്ജു വാര്യരെ കുറിച്ച് ആറാട്ട് സന്തോഷ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.സിനിമാ രംഗത്ത് താനേറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന താരമാണ് മഞ്ജു വാര്യരെന്ന് സന്തോഷ് വര്‍ക്കി പറയുന്നു.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് സന്തോഷ് വര്‍ക്കിയുടെ വാക്കുകള്‍. ദിലീപും മഞ്ജു വാര്യരും മാച്ചല്ലായിരുന്നുവെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.
ദിലീപിന് മഞ്ജുവിന്റെയത്ര ലെവലില്ല. പ്രായത്തിന്റെ ചാപല്യം സംഭവിച്ചതായിരിക്കും. നല്ല വ്യക്തിയാണ്. ദിലീപിനോട് വൈരാഗ്യമുണ്ടെന്ന് തോന്നുന്നു. അവര്‍ വളരെ വേദനിച്ചുവെന്നും സന്തോഷ് പറഞ്ഞു.
ഇപ്പോഴും നന്നായി അഭിനയിക്കുന്നുണ്ട്. പക്ഷെ പഴയത് പോലെ ഹിറ്റാവുന്നില്ല. ഇപ്പോള്‍ മോഡേണായി. അവര്‍ മാസ് പടങ്ങള്‍ ചെയ്യുന്നില്ല. ക്ലാസ് പടങ്ങളാണ് ചെയ്യുന്നത്.
ഞാനവരെ നാല് തവണ നേരിട്ട് കണ്ടു. നാല് തവണയും മര്യാദയ്ക്കാണ് എന്നോട് സംസാരിച്ചത്. സ്ട്രോങ് ലേഡിയാണ്.ഒരു കാലം കഴിഞ്ഞാല്‍ മഞ്ജു എത്ര നാള് സിനിമയില്‍ ഉണ്ടാവുമെന്ന് അറിയില്ല.
സിനിമാ ഫീല്‍ഡില്‍ നിന്ന് ഔട്ടാവുമ്പോള്‍ ആരും ഉണ്ടാവില്ല. ബ്രദര്‍ മാത്രമേ ഉള്ളൂ. നല്ല പേഴ്സണാണ്. വേദനിപ്പിച്ചതിന്റെ വൈരാഗ്യമുണ്ട്. എനിക്ക് മഞ്ജു വാര്യരില്‍ നിന്ന് പഠിക്കാനുള്ള കാര്യമാണ് പോസിറ്റിവിറ്റി, എന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.