ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് റോബിന് രാധാകൃഷ്ണന്. മത്സരാര്‍ത്ഥിയെ ആക്രമിച്ചതിന്റെ പേരില്‍ ഷോയില്‍ നിന്ന് പുറത്തായി എങ്കിലും വലിയ ആരാധകന വൃന്ദം തന്നെ താരത്തിന് ലഭിച്ചിരുന്നു. ബിഗ്ബോസ് മലയാളം ചരിത്രത്തില്‍ മറ്റാര്‍ക്കും ലഭിക്കാത്ത സ്വീകാര്യതയായിരുന്നു റോബിന് രാധാകൃഷ്ണന് ലഭിച്ചത്.
എന്നാല്‍ അടുത്ത കുറച്ച് ദിവസങ്ങളായി താരത്തിന് നേരെ വിമര്‍ശനങ്ങളും വിവാദങ്ങളും എത്തിയിരുന്നു. ആദ്യഘട്ടത്ത് പിന്തുണച്ചവരില്‍ പലരും ഇപ്പോള്‍ റോബിനെതിരെ തിരിഞ്ഞിട്ടുണ്ട്. ഉദ്ഘാടന പരിപാടികള്‍ക്കും മറ്റും പോകുമ്പോള്‍ ഉച്ചത്തില്‍ അലറിവിളിക്കുന്നതിനാണ് വിമര്‍ശനങ്ങള്‍ ഏറെയും.
കൂടാതെ റോബിനെ ചുറ്റിപ്പറ്റി വിവാദങ്ങളും ഉയരുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ നടക്കുന്നതിനിടയില്‍ റോബിന്റെ ദേഷ്യത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് പ്രതിസുധ വധു ആരതി പൊടി. റോബിന്റെ ദേഷ്യം എക്സ്ട്രീം ആയിരിക്കുമെന്നും അരമണിക്കൂര്‍ കഴിയുമ്പോള്‍ ഇണങ്ങുമെന്നും ആരതി പൊടി പറയുന്നു.
ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു ആരതിയുടെ പ്രതികരണം. ‘ഞങ്ങള്‍ തമ്മില്‍ അടിയുണ്ടാവാറുണ്ട്. പക്ഷെ അതൊന്നും ഒരു ദിവസത്തില്‍ കൂടുതല്‍ നില്‍ക്കാറില്ല. ഡോക്ടര്‍ തന്നെ വന്ന് അതെല്ലാം സോള്‍വ് ചെയ്യുമെന്നാണ് ആരതി പറഞ്ഞത്. ചെറിയ ചെറിയ കാര്യങ്ങളില്‍ ആവും അടിയുണ്ടാവുക.
കോമ്പ്രമൈസ് ചെയ്യാന്‍ ആള് തന്നെ ആദ്യം വരും. എനിക്ക് അറിയാം അതെന്തായാലും വരുമെന്ന്. അതുകൊണ്ടാണ് ധൈര്യത്തില്‍ വഴക്ക് ഉണ്ടാക്കുന്നതും. എനിക്ക് അങ്ങനെയൊരു നല്ല കോണ്‍ഫിഡന്‍സ് ഉണ്ട്.
അതുകൊണ്ട് ഞാന്‍ ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നു. അടിയുണ്ടാക്കുമ്പോള്‍ അതിന്റെ എക്സ്ട്രീം ആയിരിക്കും. ഒരു അരമണിക്കൂര്‍ കഴിയുമ്പോള്‍ ഒന്നും അറിയാത്ത പോലെ ചിരിച്ചു കൊണ്ട് വരും. നമ്മളാണോ അടികൂടിയത് എന്ന് തോന്നുമെന്നും’, എന്നും ആരതി പൊടി പറഞ്ഞു.
ആരതിയുടെ വാക്കുകള്‍ റോബിന് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. ഞങ്ങളുടെ ഡോക്ടറും ആരതി പൊടിയും ഉടനെ അടിച്ചു പിരിയുമെന്ന് പറയുന്ന ഹെയ്റ്റേഴ്സ് ഇത് കേള്‍ക്കണം എന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം, വിമര്‍ശനങ്ങള്‍ ഒരുവശത്ത് നടക്കുന്നതിനിടെ ശ്രീലങ്കയിലേക്ക് പോയിരിക്കുക ആണ് റോബിന്. ശ്രീലങ്കയില്‍ നിന്നുള്ള വീഡിയോകള്‍ റോബിന് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
അതിനിടയില്‍ റോബിനെതിരെ നിരവധി ആരോപണങ്ങളുമായി എത്തിയ സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാടിനെതിരെ ആരതി പൊടി കേസ് കൊടുത്തിട്ടുണ്ട്. ശാലു പേയാട് തന്റെ ക്ഷമയുടെ പരിധി ലംഘിച്ചിരിക്കുകയാണെന്നും ഇനി എല്ലാം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നും പരാതിയുടെ ചിത്രത്തിനൊപ്പം ആരതി പൊടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരുന്നു.