Film News

ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ആദരവായി ‘ജിംഗ’ ഗാനവുമായി എആര്‍ റഹ്മാന്‍; സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ എന്നും റഹ്മാന്‍

പെലെ അന്തരിച്ചു. 82 വയസായിരുന്നു. ക്യാന്‍സര് ബാധിതനായിരുന്നു. പല തലമുറകളുടെ ആവേശമായിരുന്ന പെലെയ്ക്ക് ആദരാഞ്ജലി നേരുകയാണ് സംഗീതജ്ഞന്‍ എ ആര് റഹ്മാനും.

- Advertisement -

ഫുട്‌ബോള്‍ ഇതിഹാസ താരത്തിന്റെ ജീവിത കഥ പറഞ്ഞ ‘പെലെ: ബെര്‍ത്ത് ഓഫ് എ ലെജെന്‍ഡ് എന്ന ചിത്രത്തിലെ ഗാനം പങ്കുവച്ചായിരുന്നു എആര്‍ റഹ്മാന്റെ ആദരാജ്ഞലി. ഈ ഗാനം ആലപിച്ചിരിക്കുന്നതും റഹ്മാനാണ്.

സമാധാനമായി വിശ്രമിക്കൂ ഇതിഹാസമേ എന്നാണ് എ ആര്‍ റഹ്മാന്‍ എഴുതിയിരിക്കുന്നത്. ഈ ഗാനം അദ്ദേഹത്തിന്റെ ഇതിഹാസ ജീവിതത്തെ ആദരിച്ചുകൊണ്ട് സമര്‍പ്പിക്കുന്നുവെന്നും അന്നാ ബിയാട്രീസിനൊപ്പം പാടിയ ഗാനം പങ്കുവെച്ച് എ ആര്‍ റഹ്മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2016ല്‍ പുറത്തിറങ്ങിയ ‘പെലെ: ബെര്‍ത്ത് ഓഫ് എ ലെജെന്‍ഡ് എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ ആയിരുന്നു.ഏറെ പ്രശസ്തി നേടിയ മ്യൂസിക് വീഡിയോയായിരുന്നു എ ആര്‍ റഹ്മാന്‍ സംഗീതം ചെയ്ത് പാടിയ ‘ജിംഗ’.


പെലെയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.82 വയസായിരുന്നു.

കാന്‍സര്‍ ബാധിതനായിരുന്നു.കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് പെലെ.

ബ്രസീലിന്റെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. മൂന്നു ലോകകപ്പുകള്‍ നേടിയ ഒരേയൊരു താരമായ പെലെക്ക് ഫിഫ നൂറ്റാണ്ടിന്റെ താരമെന്ന ബഹുമതി നല്‍കി ആദരിച്ചിരുന്നു.

ഗോളുകളുടെ എണ്ണത്തില്‍ ഗിന്നസ് റെക്കോര്‍ഡും പെലെയ്ക്ക് സ്വന്തമാണ്. 14 ലോകകപ്പുകളില്‍ നിന്നുമായി 12 ഗോളുകളും 10അസിസ്റ്റുമാണ് പെലെ നേടിയത്.

1940 ഒക്ടോബര്‍ 23ന് സാവോ പോളോയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്സണ്‍ അറാന്റെസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. പതിനഞ്ചാം വയസ്സില്‍ ആണ് തന്റെ ഫുട്ബോള്‍ ജീവിതത്തിന് പെലെ തുടക്കം കുറിക്കുന്നത്.

സാന്റോസിലൂടെയായിരുന്നു തുടക്കം. തുടര്‍ന്ന് 16 ആം വയസില്‍ ബ്രസീല്‍ ദേശീയ ടീമിലും എത്തി. വിരമിച്ച ശേഷം ഫുട്ബോള് അംബാസിഡറായി ആയിരുന്നു പെലെയുടെ പ്രവര്‍ത്തനം.

നേട്ടങ്ങള്‍-ലോകകപ്പ് ആകെ മല്‍സരങ്ങള്‍: 14, ലോകകപ്പ് വിജയം: 1958, 1962, 1970, ലോകകപ്പ് ഗോള്‍: സ്വീഡന്‍ 1958 ല്‍ 6, ചിലി 1962 ല്‍ 1 , ഇംഗ്ലണ്ട് 1966 ല്‍ 1 , മെക്സിക്കോ 1970 ല്‍ 4 , ആകെ 12 ഗോളുകള്‍, കോപ അമേരിക്ക ടോപ് സ്‌കോറര്‍: 1959

ബഹുമതികള്‍-ഫിഫാ പ്ലെയര്‍ ഓഫ് ദ് സെഞ്ചുറി, ഫിഫാ ഓര്‍ഡര്‍ ഓഫ് മെറിറ്റ്: 2004 ,ഐഒസി അത്ലറ്റ് ഓഫ് ദി ഇയര്‍, സൗത്ത് അമേരിക്കന്‍ ഫുട്ബോളര്‍: 1973, ഫിഫാ ലോകകപ്പ് മികച്ച കളിക്കാരന്‍: 1970, ഫിഫാ ലോകകപ്പ് മികച്ച രണ്ടാമത്തെ കളിക്കാരന്‍: 1958

 

Abin Sunny

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

4 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

6 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

6 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

6 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

7 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

7 hours ago