ഇന്ത്യക്കാർക്ക് എ ആർ റഹ്മാനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. ലോകപ്രസിദ്ധനായ സംഗീത സംവിധായകനാണ് ഇദ്ദേഹം. ലോകമെമ്പാടും നിരവധി ആരാധകർ ആണ് ഇദ്ദേഹത്തിന് ഉള്ളത്. ഇന്ത്യൻ സിനിമയിൽ സജീവമാണ് ഇദ്ദേഹം. മലയാളത്തിലും ഇദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ഇദ്ദേഹത്തിൻറെ മ്യൂസിക് കൺസർട്ട്കൾക്ക് ഒക്കെ നിറഞ്ഞ ജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്.
ഇപ്പോഴിതാ ഇദ്ദേഹത്തിൻറെ മകൾ വിവാഹിതയാവാൻ പോവുകയാണ്. വരൻ റിയാസുദീൻ ശൈഖ് മുഹമ്മദ് ആണ്. ഇദ്ദേഹം ഒരു എഞ്ചിനീയറും ബിസിനസുകാരനും ആണ്. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു. മകൾ ഖദീജ തന്നെയാണ് ഇത് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
ഖദീജയുടെ ജന്മദിനമായിരുന്നു ഡിസംബർ 29. ഈ ദിവസമാണ് വിവാഹ നിശ്ചയം നടന്നത് എന്നാണ് സൂചന. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്. ഖദീജ ഉൾപ്പെടെ മൂന്ന് മക്കളാണ് എ ആർ റഹ്മാന് ഉള്ളത്. ഒരു ഗായിക കൂടിയാണ് ഖദീജ. എന്തായാലും ആരാധകർ ഈ വിവരം ഏറ്റെടുത്തിരിക്കുകയാണ്.
എന്തിരൻ എന്ന ചിത്രത്തിലൂടെയാണ് ഖദീജ പിന്നണി ഗാന രംഗത്തേക്ക് ചുവടു വെച്ചത്. ഇതിൽ പുതിയ വനിതാ എന്ന ഗാനം താരം ആലപിച്ചിരുന്നു. എ ആർ റഹ്മാൻ തന്നെയാണ് ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത്. മി എന്ന ചിത്രത്തിലും കദീജ പാടിയിരുന്നു. ഈ ഗാനവും ഏറെ ശ്രദ്ധ
നേടി.