മലയാള സിനിമയിലൂടെ അഭിനയ രംഗത്ത് എത്തി സൗത്ത് ഇന്ത്യയിലെ പ്രിയതാരമായി മാറിയ നടിയാണ് അപര്‍ണ്ണ ബാലമുരളി. സൂര്യ ചിത്രം സുരൈരെ പോട്ര് എന്ന സിനിമയിലൂടെ മികച്ച നടിക്കുന്ന ദേശീയ അവാര്‍ഡും അപര്‍ണ്ണ സ്വന്തമാക്കിയിരുന്നു.
നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. കൈ നിറയെ ചിത്രങ്ങളുമായി നില്ക്കുന്ന താരത്തിനെ തേടി പുതിയ സന്തോഷം എത്തിയിരിക്കുകയാണിപ്പോള്‍.
അപര്‍ണ ബാലമുരളിക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകയാണ്. ദുബായിയലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് അപര്‍ണ ബാലമുരളി ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.
അപര്‍ണ ബാലമുരളി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘നിതം ഒരു വാനം’ ആണ്. രാ കാര്‍ത്തികാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. അശോക് സെല്വന് ആണ് ചിത്രത്തില്‍ നായകനായത്.
അപര്‍ണാ ബാലമുരളിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം ‘ഇനി ഉത്തരം’ ആണ്. താരം പ്രധാന കഥാപാത്രമായി എത്തിയ ചിത്രം
സംവിധാനം ചെയ്തത് സുധീഷ് രാമചന്ദ്രനാണ്.
അതേസമയം മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്കാണ് ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുള്ളത്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥിരാജ്, ആസിഫ് അലി, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്മാന് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. അഞ്ചു മുതല്‍ പത്തു വര്‍ഷം വരെ കാലാവധിയുള്ളതാണ് ഗോള്‍ഡന്‍ വിസ.