നാട്ടിൻ പുറത്തിന്റെ നന്മകൾ ഒരുപാടുള്ള മികച്ചൊരു നായികയാണ് അനുശ്രീ. സൂര്യ ടിവിയുടെ ഒരു റിയാലിറ്റി ഷോയിലൂടെ ആണ് താരം സിനിമ മേഖലയിൽ എത്തിച്ചേർന്നത്. ഇതിനോടകം ശക്തമായ നിരവധി സ്ത്രീ കഥാപാത്രങ്ങൾ താരം ചെയ്തു കഴിഞ്ഞു. ഏത് വേഷവും ഒരു മടിയും കൂടാതെ തന്മയത്തോടു ചെയ്യുന്ന ആളാണ് അനുശ്രീ.
ഈ കൊറോണ കാലത്ത് എല്ലാ താരങ്ങളും തിരക്കുകൾ ഇല്ലാതെ അവരവരുടെ വീടുകളിൽ തന്നെയാണ് ഉള്ളത്. അനുശ്രീയും കുടുംബത്തോടൊപ്പം കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരിയിലെ വീട്ടിലാണ് സമയം ചെലവഴിക്കുന്നത്. ലോക്ഡൗണ്‍ സമയത്തെ തന്റെ വീട്ടുവിശേഷങ്ങളും മറ്റും അനുശ്രീ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ലോക്ഡൗണ്‍ സമയത്ത് വീട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ. ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം.
https://www.facebook.com/actressanusree/posts/2362510970714417
‘ഈ ലോക്ഡൗണ്‍ സമയത്ത് വീട്ടുവളപ്പില്‍ ഒരു കമുകുഞ്ചേരി മോഡല്‍ ഫോട്ടോഷൂട്ട്. ഫോട്ടോ എടുത്തത് മഹേഷ് ഭായി, ലെമണ്‍ ജ്യൂസിന് കടപ്പാട് അമ്മ, മേല്‍നോട്ടം അച്ഛന്, ബാക്ക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്തത് ചേട്ടന്, അസിസ്റ്റന്റ്സ് ചേട്ടത്തിയമ്മ, പിന്നണിയിലെ ചീത്തവിളികള്‍ അമ്മൂമ്മ, സുരക്ഷാ മേല്‍നോട്ടം പട്ടിക്കുട്ടി ജൂലി.’ എന്ന് രസകരമായ അടിക്കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന്ലഭിക്കുന്നത്. ചിത്രത്തില്‍ മോഡേണ്‍ ലുക്കിലാണ് അനുശ്രീ. നാടന്‍ ലുക്കാണ് താരത്തിന് ഏറെ ചേരുക എന്നാണ് ആരാധകര്‍ പറയുന്നത്.