വ്യത്യസ്തമായ ലുക്കിൽ ആരാധകരെ എന്നും ഞെട്ടിക്കുന്ന നായികയാണ് അനുശ്രീ നാട്ടിൻ പുറത്തിന്റെ നന്മകൾ ഒരുപാടുള്ള മികച്ചൊരു നായികയാണ് അനുശ്രീ. സൂര്യ ടിവിയുടെ ഒരു റിയാലിറ്റി ഷോയിലൂടെ ആണ് താരം സിനിമ മേഖലയിൽ എത്തിച്ചേർന്നത്. ഇതിനോടകം ശക്തമായ നിരവധി സ്ത്രീ കഥാപാത്രങ്ങൾ താരം ചെയ്തു കഴിഞ്ഞു. ഏത് വേഷവും ഒരു മടിയും കൂടാതെ തന്മയത്തോടു ചെയ്യുന്ന ആളാണ് അനുശ്രീ.
ഈ കൊറോണ കാലത്ത് എല്ലാ താരങ്ങളും തിരക്കുകൾ ഇല്ലാതെ അവരവരുടെ വീടുകളിൽ തന്നെയാണ് ഉള്ളത്. അനുശ്രീയും കുടുംബത്തോടൊപ്പം കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരിയിലെ വീട്ടിലാണ് സമയം ചെലവഴിക്കുന്നത്. ലോക്ഡൗണ്‍ സമയത്തെ തന്റെ വീട്ടുവിശേഷങ്ങളും മറ്റും അനുശ്രീ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ലോക്ഡൗണ്‍ സമയത്ത് വീട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ. ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം.
https://www.facebook.com/actressanusree/posts/2369472466684934
കഴിഞ്ഞ തവണ മോഡേൺ ലുക്കിൽ അനുശ്രീ വീട്ടുവളപ്പിൽ നടത്തിയ ഫോട്ടോ ഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്ത് വന്നത്. ഇപ്പൊ താരം മുണ്ടും ഷര്‍ട്ടും അണിഞ്ഞുള്ള അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. താരം തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. Rest എടുത്തു Rest എടുത്തു tired ആയപ്പോള്‍ കുറച്ചു നേരം Rest എടുക്കാമെന്ന് വെച്ചു..ആലിന്റെ തണലും…മഴ നനഞ്ഞ പാടവും …പിന്നെ അണ്ണന്റെ ബൈക്കും …എല്ലാം കൂടി വരുമ്ബോ പിന്നെ ഒരു ഫോട്ടോ എടുക്കണ്ടേ….വേണം..എവിടെ എന്റെ അടിമകണ്ണ് ഫോട്ടോഗ്രാഫര്‍ മഹേഷ് …..മഹേഷേ……. -എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.