ഒരു റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന നടിയാണ് അനുശ്രീ. പിന്നീട് കണ്ണടച്ച് തുറക്കുമ്പോഴേക്കും മലയാള സിനിമയില്‍ അറിയപ്പെടുന്ന നടിയായി മാറാന്‍ അനുശ്രീക്ക് സാധിച്ചു. പലപ്പോഴും തന്റെ സിനിമ ജീവിതത്തെക്കുറിച്ച് നടി പറഞ്ഞിട്ടുണ്ട്. അപ്രതീക്ഷിതമായാണ് അനുശ്രീ അഭിനയ ലോകത്തേക്ക് കടന്നുവന്നത്. നാട്ടിന്‍പുറത്തുകാരിയായ അനുശ്രീ സിനിമയിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോള്‍ ഒരുപാട് എതിര്‍പ്പ് ഉണ്ടായിരുന്നു. എന്തിന് കുടുംബത്തില്‍ നിന്ന് വരെ എതിര്‍പ്പുകള്‍ ഉണ്ടായി. എന്നാല്‍ ആ സമയത്ത് അനുശ്രീക്കൊപ്പം നിന്നത് നടിയുടെ സ്വന്തം ചേട്ടന് തന്നെ.
തന്റെ സിനിമ ജീവിതത്തില്‍ തന്നെ പിന്തുണച്ച ആളാണ് ചേട്ടന്. അവള്‍ക്ക് അതാണ് ആഗ്രഹം എങ്കില്‍ പോയിക്കോട്ടെ അമ്മ അവള്‍ക്കൊപ്പം പോകു എന്നായിരുന്നു അണ്ണന്റെ വാക്കുകള്‍. അവന്റെ ഒരാളുടെ സപ്പോര്‍ട്ട് കൊണ്ട് മാത്രമാണ് താന്‍ ഇവിടം വരെ എത്തിയത് എന്ന് അനുശ്രീ പറയുന്നു. സിനിമയില്‍ എത്തിയശേഷം ബന്ധുക്കള്‍ സുഹൃത്തുക്കള്‍ നാട്ടുകാരും എല്ലാം പലതും പറഞ്ഞു. പലരും അകറ്റി നിര്‍ത്തിയിട്ടുണ്ട്. ഞാന്‍ അവരുടെ അടുത്തേക്ക് പോകുമ്പോള്‍ മുഖം തിരിഞ്ഞു നടന്നിട്ടുണ്ട്.
അതൊക്കെ എന്റെ മനസ്സില്‍ കിടപ്പുണ്ട്. ഇവര്‍ തന്നെ പിന്നീട് എന്നോട് വന്ന് ചിരിച്ചുകൊണ്ട് സംസാരിച്ചു. ഒരിക്കല്‍ നാട്ടില്‍ ഒരു ഷോ സംഘടിപ്പിച്ചിരുന്നു. അവിടെ വെച്ച് ഞാന്‍ അനുഭവിച്ച വേദന എന്ന നിലയില്‍ എല്ലാം തുറന്നു പറഞ്ഞിട്ടുണ്ടെന്ന് അനുശ്രീ പറഞ്ഞു.