നിരവധി പരമ്പരകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ചെയ്തിട്ടുള്ള നടിയാണ് അനുശ്രീ. ബാലതാരം ആയിട്ടായിരുന്നു അനുശ്രീ അഭിനയരംഗത്തെത്തുന്നത്. വിവാഹശേഷം സീരിയലുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു ഈ താരം. പ്രണയവിവാഹമായിരുന്നു നടിയുടെത്. ക്യാമറാമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്.
ഇവരുടെ പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ താല്പര്യമുണ്ടായിരുന്നില്ല, കെട്ടിച്ച് തരില്ലെന്ന് തോന്നിയതോടെയാണ് അനുശ്രീ വിഷ്ണുവിനൊപ്പം പോയത്. തന്റെ പ്രണയത്തെ കുറിച്ചെല്ലാം വിശദമായി അനുശ്രീ പറഞ്ഞിരുന്നു. പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ തന്റെ ഫോണ്‍ വാങ്ങിവെച്ചെന്നും. ഈ വിവാഹം നടത്തി തരില്ലെന്ന് ഉറപ്പായതോടെയാണ് താന്‍ വിഷ്ണുവിനൊപ്പം പോയതെന്നും അനുശ്രീ പറഞ്ഞിരുന്നു.
ഒരു നല്ലൊരു അഭിനേത്രി എന്നത് പോലെ നല്ലൊരു പാട്ടുകാരി കൂടിയാണ് അനുശ്രീ. താരം കുഞ്ഞുനാളില്‍ ചെയ്തിരുന്ന കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭക്തിഗാനങ്ങളിലും അനുശ്രീ അഭിനയിച്ചിരുന്നു. ഈ അടുത്താണ് അനുശ്രീ ഒരു അമ്മയായത്. തന്റെ കുഞ്ഞിന്റെ ഫോട്ടോയും താരം ആരാധകരെ കാണിച്ചിരുന്നു.
ഇപ്പോള്‍ മകനൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടി. ‘ഇവന് ഞങ്ങളുടെ രാജകുമാരന് ആരവ് ബേബി… മാതൃത്വം എല്ലാം മാറ്റും…’ എന്നാണ് മകന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ കുറിച്ചത്. ഗര്‍ഭിണിയായി ആറ് മാസത്തോളം അനുശ്രീ അഭിനയിച്ചിരുന്നു.