ബോളിവുഡിലെ മുൻനിര നായിക നടിയാണ് അനുഷ്ക ശർമ. പ്രശസ്ത ക്രിക്കറ്റ് താരം വിരാട് കോലി ആണ് അനുഷ്കയുടെ ഭർത്താവ്. നിരവധി ആരാധകരാണ് ദമ്പതികൾക്ക് ഉള്ളത്. ഒരു മകളും ഇവർക്കുണ്ട്. വാമിക എന്നാണ് മകളുടെ പേര്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. ഇപ്പോൾ സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം.
അഭിനയത്തിൽ സജീവമാകാനൊരുങ്ങുകയാണ് അനുഷ്ക. ഇടയ്ക്കൊക്കെ തൻറെ ചിത്രങ്ങളും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു വീഡിയോ ആണ് അനുഷ്ക പങ്കുവെച്ചിരിക്കുന്നത്. ഒരു പാചക വീഡിയോ ആണ് ഇത്. ലോക്ഡൗൺ കാലത്തെ പാചക വീഡിയോ ആണ് താരം ഷെയർ ചെയ്തിരിക്കുന്നത്. താൻ ഒരുപാട് ഫുഡ് ബ്ലോഗുകൾ ആ സമയത്ത് കാണാറുണ്ടായിരുന്നു എന്ന താരം പറയുന്നു.
View this post on Instagram
ജാം തയ്യാറാക്കുന്ന വീഡിയോ ആണ് താരം ഷൂട്ട് ചെയ്തിരിക്കുന്നത്. ബ്ലോഗുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നും താരം പറയുന്നു. 2021ൽ കൊറോണ വൈറസ് പോകുമെന്ന് താൻ ചിന്തിച്ചു എന്നും തമാശരൂപേണ അനുഷ്ക പറയുന്നു. ഈയടുത്ത് ദമ്പതികൾ മകളുടെ ഒപ്പം ഒന്നാം ജന്മദിനം ആഘോഷിച്ചിരുന്നു.
കഴിഞ്ഞ ജനുവരി 11 നായിരുന്നു അത്. മകളുടെ മുഖം കാണിക്കുന്ന ചിത്രങ്ങൾ ഇവർ പങ്കു വയ്ക്കാറില്ല സാധാരണ. മകളുടെ സ്വകാര്യതയെ കരുതിയാണ് ഇത് എന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെ എന്താണ് എന്ന് മനസ്സിലാക്കുന്നു അതുവരെ അവളെ മാറ്റി നിർത്താൻ തീരുമാനിച്ചു എന്നാണ് ദമ്പതികൾ വ്യക്തമാക്കിയത്.