Film News

നിങ്ങള്‍ക്ക് അമ്മപെങ്ങന്‍മാരില്ലേ? രോഷാകുലയായി അനുപമ പരമേശ്വരന്‍!

പ്രേമത്തിലെ മേരിയെ നിങൾ മറന്നുകാണില്ലല്ലോ. താരത്തിന് മലയാളത്തിൽ സിനിമകൾ കുറവാണു. അനുപമ പരമേശ്വരന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. അക്കൗണ്ടിലൂടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ തുറന്നടിച്ച്‌ എത്തിയിരിക്കുകയാണ് താരം. ഈ പോസ്റ്റിന് പിന്നാലെയായി അക്കൗണ്ടും അപ്രത്യക്ഷമാവുകയായിരുന്നു.

- Advertisement -

ഇത്തരം അസംബന്ധങ്ങള്‍ ചെയ്തു കൂട്ടാന്‍ സമയമുള്ള എല്ലാ ഞെരമ്ബുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം. നിങ്ങള്‍ക്കൊന്നും വീട്ടില്‍ അമ്മപെങ്ങന്മാരില്ലേ? ഇത്തരം മണ്ടത്തരങ്ങള്‍ക്കല്ലാതെ, നല്ല കാര്യങ്ങള്‍ക്കായി തല ഉപയോഗിച്ചു കൂടേയെന്നായിരുന്നു അനുപമയുടെ ചോദ്യം. യഥാര്‍ത്ഥ ചിത്രവും മോര്‍ഫ് ചിത്രവും പങ്കുവച്ചുകൊണ്ടായിരുന്നു അനുപമയുടെ വാക്കുകള്‍.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജചിത്രമാണെന്നും ഇത്തരം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് താരം ട്വീറ്റ് ചെയ്തു. ഒരു പെണ്‍കുട്ടിയല്ലേ? എങ്ങനെയാണ് ഇതു ചെയ്യാന്‍ തോന്നുന്നത്? ഒരു സാമാന്യബോധം പോലുമില്ലേ? ദയവു ചെയ്ത് ഇത് ആവര്‍ത്തിക്കരുതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പേജ് പൂട്ടിയെങ്കിലും ട്വിറ്ററില്‍ താരം സജീവമാണ്.

പ്രേമത്തിലെ മേരിയിലൂടെയാണ് അനുപമ പരമേശ്വരന്‍ ശ്രദ്ധിക്കപ്പെട്ടത്. ചുരുണ്ട മുടിയിഴകളുമായി സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പിന്നീട് അത്ര മികച്ച അവസരങ്ങളൊന്നും താരത്തിന് ലഭിച്ചിരുന്നില്ല. പതിവ് പോലെ താരവും അന്യഭാഷയിലേക്ക് പോയി. തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ നിന്നായി മികച്ച സ്വീകാര്യത ലഭിച്ചതോടെ നിരവധി അവസരങ്ങളും താരത്തിന് ലഭിച്ചു.

സിനിമ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സ്വന്തമായ നിലപാടുകളുണ്ട് ഈ താരത്തിന്.

ബിക്കിനി ധരിച്ച്‌ അഭിനയിക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ഒരു പുതിയ ചിത്രത്തിന്റെ സംവിധായകന്‍ താരത്തോട് ഇക്കാര്യത്തിന് ആവശ്യപ്പെട്ടപ്പോഴാണ് അനുപമ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഗ്ലാമര്‍ വേഷങ്ങളോട് തുടക്കത്തിലെ താരത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജില്‍ തുടരാനാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു അനുപമ പറഞ്ഞത്.

ആ, കോടി, സന്താനം ഭവതി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചതോടെ അനുപമയെ തെന്നിന്ത്യന്‍ സിനിമ ഏറ്റെടുത്തു. മലയാള സിനിമ പലപ്പോഴും വേണ്ടത്ര പരിഗണിക്കാതെ പോവുന്ന താരങ്ങള്‍ അന്യഭാഷാ സിനിമകളില്‍ ചേക്കേറുന്ന പതിവു സംഭവമാണ് അനുപമയുടെ കാര്യത്തിലും സംഭവിച്ചത്

തന്റെ ജീവിതത്തില്‍ വളരെ വലിയ മാറ്റം വരുത്തിയ സിനിമയായിരുന്നു പ്രേമം. ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു അനുപമ. അതിനാല്‍ത്തന്നെ വീട് പുതുക്കിപ്പണിതപ്പോള്‍ മറ്റൊരു പേരും മനസ്സിലുണ്ടായിരുന്നില്ല. അങ്ങനെയാണ് പ്രേമം എന്ന് പേര് നല്‍കിയതെന്നും താരം പറഞ്ഞിരുന്നു.

Athul

Recent Posts

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

1 hour ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

4 hours ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

4 hours ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

15 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

15 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

16 hours ago