അനു ജോസഫ് എന്ന നടിയെ കുറിച്ച് പറയുമ്പോള്‍ ആദ്യം തന്നെ മനസ്സിലേക്ക് വരുന്നത് താരത്തിന്റെ ഇടതൂര്‍ന്ന ആ മുടിയാണ്. ഈ നടിയെ സ്ക്രീനില്‍ കാണാന്‍ തുടങ്ങിയത് മുതല്‍ ഉള്ള അതെ മുടി ഇന്നും അനുവിന് ഉണ്ട്. എന്നാല്‍ ഇപ്പോള്‍ കുറച്ച് നിരാശയും ഒപ്പം ഒരുപാട് സന്തോഷവും തരുന്ന ഒരു കാര്യമാണ് നടി ചെയ്തത്. തന്റെ വീഡിയോയിലൂടെയാണ് ഇതെകുറിച്ച് താരം സംസാരിച്ചത്.
എന്റെ മുടി മുറിച്ചു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത് . സ്റ്റാര്‍ മജിക്കില്‍ വെച്ച് ഷിയാസ് ഹെയര്‍ ഡൊണേറ്റ് ചെയ്തിരുന്നു. അങ്ങനെയാണ് താനും ഈ ടീമുമായി ബന്ധപ്പെട്ടതെന്ന് നടി പറഞ്ഞു. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാണ് അനു മുടി ഡൊണേറ്റ് ചെയ്തത്. 15 ഇഞ്ച് മുടിയാണ് ദാനം ചെയ്തത്.
തനിക്ക് ദൈവം തന്നു , താനത് കൈമാറുന്നു എന്നും വീഡിയോയില്‍ താരം പറഞ്ഞു. അതേസമയം മുടിമുറിക്കരുത് എന്ന് തന്റെ അടുത്ത് ഒരുപാടുപേര് പറഞ്ഞിട്ടുണ്ടായിരുന്നു എന്ന് അനു പറഞ്ഞു. അതേസമയം അമ്മയുടെ സമ്മതത്തോടെ കൂടിയാണ് താന്‍ മുടി ഡൊണേറ്റ് ചെയ്തതെന്ന് അനു ജോസഫ് പറഞ്ഞു.
എന്റെ മുടി വളരാന്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഞാന്‍ ജനിച്ച സമയത്ത് ഒരു മുടി പോലും എന്റെ തലയില്‍ ഉണ്ടായിരുന്നില്ല എന്നാണ് അമ്മ പറഞ്ഞത്. പിന്നീട് അത് ഉണ്ടാക്കിയെടുത്തത് അമ്മ തന്നെ. അതുകൊണ്ട് അമ്മയുടെ പൂര്‍ണ സമ്മതത്തോടെ കൂടിയാണ് മുടിമുറിച്ചതെന്ന് നടി കൂട്ടിച്ചേര്‍ത്തു. അതേസമയം സുഹൃത്തുക്കളോട് ഇതേക്കുറിച്ച് പറഞ്ഞപ്പോഴും വലിയ പിന്തുണയാണ് ലഭിച്ചത് അനു ജോസഫ് പറഞ്ഞു.