Film News

താന്‍ ചതിക്കപ്പെട്ടെന്ന് നടന്‍ ആന്റണി വര്‍ഗീസ്; ആരാണ് ആ ചതിയന്‍ എന്ന് തിരഞ്ഞ് ആരാധകര്‍

തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടനാണ് ആന്റണി വര്‍ഗീസ്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരം പിന്നീട് നിരവധി മികച്ച സിനിമകള്‍ സിനിമ പ്രേമികള്‍ക്ക് സമ്മാനിച്ചിരുന്നു.

- Advertisement -

അഭിനയ തിരക്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് ആന്റണി പെപ്പെ. താരത്തിന്റെ പോസ്റ്റുകള്‍ ശ്രദ്ധ നേടാറുമുണ്ട്. അത്തരത്തില്‍ ഇപ്പോഴിത ആന്റണി പങ്കുവച്ച പോസ്റ്റാണ് വൈറലാകുന്നത്.

തന്നെ ആരോ ചതിച്ചുവെന്ന് സൂചന നല്‍കുന്നതാണ് താരത്തിന്റെ പോസ്റ്റ്. ”നോ ഡ്രാമ പ്‌ളീസ്” എന്ന ചിത്രമാണ് ആന്റണി പങ്കുവച്ചിരിക്കുന്നത്.
യഥാര്‍ഥ ജീവിതത്തിലും അഭിനയിക്കുന്നവര്‍ക്കു സമര്‍പ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് ആന്റണി വര്‍ഗീസ് പോസ്റ്റ് പങ്കുവച്ചത്.

ആന്റണിയുടെ പോസ്റ്റ് ആര്‍ഡിഎക്‌സ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന വിവാദത്തെപ്പറ്റിയാണോ എന്ന തരത്തിലുള്ള കമന്റുമായി നിരവധിപേരാണ് എത്തുന്നത്.

ഷെയ്‌ന് നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്ഡിഎക്‌സ്.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഷെയ്ന്‍ നിഗം അനാവശ്യ വിവാദങ്ങളുണ്ടാക്കിയിരുന്നുവെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതിനിടെയാണ്, കൂടുതല്‍ നാടകം കളിക്കേണ്ട എന്ന പോസ്റ്റുമായി ആന്റണി വര്‍ഗീസ് എത്തിയത്.

 

Abin Sunny

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

2 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

2 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

4 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

4 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

4 hours ago