മലയാളത്തിൽ നടന്മാർക്കും നടിമാർക്കും സംവിധായകർക്കും ഗായകർക്കും എല്ലാം ഫാൻസ് ഉണ്ടാവുന്നത് സാധാരണമാണ്. എന്നാൽ ഒരു നിർമ്മാതാവിന് സ്വന്തമായി ഫാൻ ബേസ് ഉണ്ടെങ്കിൽ അത് ആൻറണി പെരുമ്പാവൂരിനു മാത്രമാണ്. ഒരു നടന്റെ ഡ്രൈവർ ആയി തുടങ്ങി പിന്നെ ആ നടൻറെ സിനിമകൾ മാത്രം നിർമ്മിക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസ് മുതലാളിയുമായി ആൻറണി. നരസിംഹം മുതൽ മരയ്ക്കാർ വരെ മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമ്മിച്ച നിർമാതാവാണ്. എന്നാൽ കഴിഞ്ഞ ദിവസം ആൻറണിയെ ട്രോളിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആയിരുന്നു.
“തൻറെ ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം മിച്ചം വെച്ച് 23 ഹിറ്റ് സിനിമകൾ നിർമ്മിച്ച ലോകത്തിലെ ഒരേയൊരു നിർമ്മാതാവ്” എന്ന രീതിയിലായിരുന്നു ആൻറണിയെ ഒരു വ്യക്തി ട്രോളിയത്. “ദിവസ കൂലിയായി കിട്ടുന്ന ആയിരമോ രണ്ടായിരമോ മിച്ചം വെച്ച് അതിൽ നിന്നും ഇത്രയും ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമ്മിച്ച ഇദ്ദേഹത്തിൻറെ പേര് എന്തുകൊണ്ടാണ് ഗിന്നസ് വേൾഡ് റെക്കോർഡിൽ വരാത്തത്? ” ഇന്നും അയാൾ സംശയം പ്രകടിപ്പിച്ചു. ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് അമീർ അൻവർ എന്ന യുവാവ്.
പോസ്റ്റ് വായിക്കാം:
ആന്റണി ആരാണ് എന്ന കാര്യത്തിനല്ല ഇവിടെ പ്രേസക്തി, ടിയാൻ ഇട്ട പോസ്റ്റ് ദിവസകൂലിയായി കിട്ടുന്ന ആയിരമോ രണ്ടായിരമോ മിച്ചം വച്ചു ഇത്രയും ബിഗ് ബഡ്ജറ്റ് സിനിമകൾ നിർമ്മിക്കുന്ന ഇദ്ദേഹത്തിന്റെ പേര് ഗിന്നസ് ബുക്കിൽ വരാത്തത് എന്താണ്???
കാര്യം പരിഹാസം ആണെങ്കിലും ആ ചോദ്യചിഹ്നത്തിൽ നിന്ന് അതിശയത്തോട് ഉള്ള ഒരു ചോദ്യം ആണെന്ന നിഗമനത്തിൽ എത്താം…
ഇനിയും ആന്റണിയുടെ കാര്യം അവിടെ നിൽക്കട്ടെ, മലയാള സിനിമയിലെ പ്രേമുഖ നിർമാതാവ് സ്വർഗ്ഗ ചിത്ര അപ്പച്ചൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായിരുന്നു, കടം വാങ്ങിയും നുള്ളി പെറുക്കിയും ഉള്ള പൈസ കൊണ്ട് ഫാസിലിന്റെ ആലപ്പുഴ വീട്ടിൽ പടം നിർമ്മിക്കാൻ പോയ കഥ, ആദ്യ സിനിമ പരാജയം ആയിട്ടും, വീണ്ടും കടം വാങ്ങി പടം പിടിച്ചു, പിന്നീട് അയാൾ മലയാള സിനിമയിൽ തിരക്കുള്ള ഒരു നിർമാതാവ് ആയി, പ്രേമുഖ വ്യവസായി യൂസഫലിയുടെ കഥയും മറിച്ചൊന്നും അല്ലായിരുന്നു, അബുദാബിയിൽ ചെറിയൊരു കടയിൽ തുടങ്ങി കഷ്ടപ്പെട്ട് ഇന്ത്യയിലെ മികച്ച ബിസിനസ്മാന്മാരിൽ ഒരാളായി മാറി..
ഒരാൾ ചെറിയ മുതൽ മുടക്കിൽ ഉണ്ടാക്കിയ ഒരു സാധനം ഇരട്ടി ലാഭത്തിൽ വിൽക്കുമ്പോൾ മുടക്ക് മുതലിനൊപ്പം ലാഭം ഇരട്ടിയാണ്, ലാഭം നിക്ഷേപമായി വച്ചു, ബിസിനസ്സിന് വേണ്ടി ഉള്ള ഫണ്ടിൽ നിന്ന് വീണ്ടും ബിസിനസ് ചെയ്യുകയോ, ലാഭവും ബിസിനസ്സിന് വേണ്ടി മാറ്റി വച്ച പണവും ഉപയോഗിച്ച് ബിസിനസ് കുറച്ചു മെച്ചപ്പെടുത്തിയാൽ, ലാഭ നിരക്കും ഉയരും..
ആന്റണി ബിനാമി ആണോ അല്ലയോ എന്ന കാര്യം അവിടെ നിൽക്കട്ടെ, പട്ടിണിയും ദാരിദ്രവുമായി നടന്ന പലരും ലോകം കീഴടക്കിയ ചരിത്രം ഉണ്ട്,,, പോസ്റ്റ് ഇട്ട മാന്യൻ എന്താണ് ഉദ്ദേശിച്ചത് രണ്ടായിരം കൂലി വാങ്ങുന്ന ഒരാൾക്ക് ഒരു ബിസിനസ് തുടങ്ങാൻ പാടില്ലേ?
ആദ്യ ബിസിനസിന്റെ ലാഭം കൊണ്ട് വീണ്ടും ബിസിനസ് തുടങ്ങാൻ പാടില്ലേ???
ലാഭ നിരക്ക് കൂടും എന്നറിഞ്ഞാൽ ഏത് ബിസിനസ് കാരനും കാശ് ഏറിയും,
അല്ലാതെ കർണ്ണൻ നിർമ്മിക്കാൻ ശ്രീകുമാർ പറഞ്ഞപ്പോൾ താൻ നിർമാതാവിനെ കണ്ടു പിടിക്കാൻ പറഞ്ഞു വിട്ടപോലെ
സ്വന്തം കഴിവിൽ അല്ലെങ്കിൽ ബിസിനസ്സിൽ വിശ്വാസം ഇല്ലാത്ത ആരും, നല്ലൊരു ബിസിനസ് മാൻ ആകാൻ പോകുന്നില്ല..”
– അമീർ അൻവർ