Film News

ആൻ്റണി പെരുമ്പാവൂർ മരയ്ക്കാർ ഓടിടിക്ക് നൽകാൻ തീരുമാനിച്ചത് പ്രമോഷന് വേണ്ടി ആയിരുന്നില്ല, കുറുപ്പിന് സംഭവിക്കുന്ന അവസ്ഥ വരരുത് എന്ന് കരുതി ആയിരിക്കും – സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രേക്ഷക അഭിപ്രായം ഇങ്ങനെ

തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് കുറുപ്പ് എന്ന ചിത്രം. ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്തത്. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ഇത്. ചിത്രം ഓൺലൈൻ റിലീസ് ആയി എത്തുമെന്ന തരത്തിൽ ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അതെല്ലാം തള്ളിക്കൊണ്ട് സിനിമയുടെ നിർമ്മാതാക്കൾ എടുത്ത ധീരമായ നടപടി കാരണമാണ് ഇപ്പോൾ തിയേറ്ററുകൾ വീണ്ടും സജീവമായി മാറിയത്. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് കുറുപ്പ്.

- Advertisement -

അതേസമയം മരയ്ക്കാർ അടുത്ത മാസം രണ്ടാം തീയതി തീയേറ്ററിൽ റിലീസ് ചെയ്യും. ഏറെ അനിശ്ചിതത്വത്തിന് ഒടുവിലാണ് സിനിമയുടെ റിലീസ് നടക്കാൻ പോകുന്നത്. സിനിമ ആമസോൺ വഴി റിലീസ് ചെയ്യുമെന്ന് ഇടക്കാലത്ത് ഇവർ ഉറപ്പിച്ചിരുന്നു. നിർമ്മാതാവ് ആൻറണി പെരുമ്പാവൂരും തിയേറ്റർ ഉടമകളും തമ്മിലുള്ള ശീതസമരം കാരണമായിരുന്നു ഇത്തരത്തിലൊരു തീരുമാനം ആൻറണി എടുക്കാൻ തീരുമാനിച്ചത്. എന്നാൽ ആൻറണി നടത്തിയത് വെറും പ്രൊമോഷണൽ ട്രിക്ക് ആണ് എന്ന് ആരോപിച്ചു കൊണ്ട് ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ സംഗതി അതല്ല എന്ന ഇപ്പോൾ എല്ലാവർക്കും ബോധ്യമായി കഴിഞ്ഞു. കുറുപ്പ് എന്ന സിനിമയ്ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് പ്രേക്ഷകർ കണ്ടു കൊണ്ടിരിക്കുകയാണ്.

ഇന്ന് കുറിപ്പ് നിർമാതാക്കളുടെ ഭാഗത്തുനിന്നും ഒരു പ്രഖ്യാപനം വന്നിരുന്നു. ഏതെങ്കിലും തിയേറ്ററിൽ 50 ശതമാനത്തിൽ കൂടുതൽ ആളുകൾ സിനിമ കാണാൻ കയറുന്നുണ്ട് എങ്കിൽ അത് തെളിയിക്കുന്ന വീഡിയോ എടുത്ത് നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. വീഡിയോ എടുത്ത് നൽകുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കുമെന്ന് നിർമാതാക്കൾ ഉറപ്പുനൽകി. ഇവർക്ക് തക്കതായ പ്രതിഫലം നൽകുമെന്നും നിർമ്മാതാക്കൾ ഉറപ്പുനൽകി. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പ്രഖ്യാപനം നിർമ്മാതാക്കൾ പ്രേക്ഷകരോട് നടത്തിയത് എന്ന് അറിയുമോ?

പല തീയേറ്ററുകളും 50 ശതമാനത്തിൽ കൂടുതൽ ആളുകളെ തിയേറ്ററിൽ പ്രവേശിപ്പിക്കുന്നുണ്ട് എന്നാണ് ആരോപണം. എന്നിട്ട് അധികം വരുന്ന കളക്ഷൻ ഇവർ നിർമ്മാതാക്കളിൽ നിന്നും മറച്ചു വെക്കുന്നു. ഇത് തീയേറ്റർ ഉടമകൾ തന്നെ പങ്കെടുക്കുന്നു എന്ന തരത്തിൽ ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ സജീവമായി നില നിൽക്കുകയാണ്. ഇതിൽ അന്വേഷണം വേണമെന്നാണ് ഇപ്പോൾ സിനിമാ ആസ്വാദകരുടെ ഭാഗത്തുനിന്നും വരുന്ന ആവശ്യം. മരയ്ക്കാർ തീയേറ്ററിൽ റിലീസ് ചെയ്താൽ വലിയ രീതിയിലുള്ള തിരക്ക് ഉണ്ടാവും എന്ന് ഉറപ്പാണ്. നിലവിൽ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് സർക്കാർ പറയുന്നത്. പക്ഷേ അതിൽ കൂടുതൽ ആളുകളെ തീയേറ്റർ ഉടമകൾ കയറ്റി ആ ലാഭം ഇവർ നിർമാതാവിൽ നിന്നും മറച്ചുവയ്ക്കാൻ സാധ്യത ഉള്ളതുകൊണ്ട് ആയിരിക്കണം ആൻറണി പെരുമ്പാവൂർ ഒരുപക്ഷേ മരയ്ക്കാർ ആമസോൺ വഴി റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം ആദ്യം നടത്തിയത്. ഇത് ഒരു പ്രമോഷണൽ ട്രിക്ക് ആവാൻ വഴിയില്ല എന്നാണ് പ്രേക്ഷകർ ഇപ്പോൾ കരുതുന്നത്.

Athul

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

1 hour ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

2 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

3 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

3 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

4 hours ago