Bigboss

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു ധാരണ ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ നടി കൂടിയായ അൻസിബ ഹസൻ ഹൗസിൽ തിരികെ എത്തിയപ്പോൾ ഫൈനലിസ്റ്റുകളിൽ ഒരാളായ അർജുനുമായി ചെറിയ ഉരസലുകൾ ഉണ്ടായി.ശ്രീതുവുമായുള്ള തന്റെ കോമ്പോ വിഷയത്തിൽ അ‌ൻസിബ പിന്നാമ്പുറ കളികൾ നടത്തിയെന്ന ധാരണയിൽ അർജുൻ പരിഹസിച്ച് സംസാരിച്ചു. അതോടെ വിഷയം വലുതായി ഇരുവരും തമ്മിൽ തർക്കവുമുണ്ടായി. ഇതോടെ അർജുൻ ഫാൻസ് അടക്കമുള്ളവരിൽ നിന്നും വലിയ രീതിയിൽ സൈബർ അറ്റാക്ക് നേരിടേണ്ടി വന്നു അൻസിബയ്ക്ക്. സോഷ്യൽമീഡിയ വഴിയുള്ള പരിഹാസ കമന്റുകൾ കൂടിയതോടെ അൻസിബ തന്നെ പ്രതികരിച്ച് എത്തി.എന്നെക്കൊണ്ട് ഇത് നിങ്ങൾ പറയിക്കുന്നതാണ്. കൂടുതൽ പറയിപ്പിയ്ക്കാതിരിയ്ക്കുന്നതായിരിക്കും അകത്തും പുറത്തും ഉള്ളവർക്ക് നല്ലത് എന്ന് കുറിച്ചുകൊണ്ടാണ് വിശദീകരണ വീഡിയോ അൻസിബ പങ്കിട്ടത്. താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… നിങ്ങൾ എല്ലാവരും ലൈവിൽ കണ്ടുകാണും. ഞാൻ അർജുന്റെ ഒരു വിഷയം ഹൗസിൽ പറയുന്നത്. അവിടെയുള്ള ഒരു കണ്ടസ്റ്റന്റിന്റെ അമ്മയ്ക്ക് (ശ്രീതുവിന്റെ അമ്മ) ആ കണ്ടസ്റ്റന്റ് വളരെ വൈകി ഉറങ്ങുന്നതിനോട് താൽപര്യമില്ലായിരുന്നു.

- Advertisement -

അതുകൊണ്ട് തന്നെ ആ കണ്ടസ്റ്റന്റിനോട് നേരത്തെ കിടന്നുറങ്ങാൻ പറഞ്ഞിട്ടുമുണ്ടായിരുന്നു. കൂടാതെ പോകുന്നതിന് മുമ്പ് നോക്കിക്കോളണേ എന്ന് എന്നോട് പറയുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ നേരത്തെ ഉറങ്ങാൻ ഞാൻ കുട്ടിയോട് പറയുകയും ചെയ്തിരുന്നു. അപ്പോൾ ആ കുട്ടി ചോദിച്ചു നേരത്തെ ഉറങ്ങാൻ എന്തെങ്കിലും ഓപ്ഷനുണ്ടോയെന്ന്. അപ്പോൾ ഞാൻ പറഞ്ഞു പാല് കുടിച്ചാൽ നേരത്തെ ഉറങ്ങാൻ പറ്റുമെന്ന്. ഇതാണ് നടന്നത്.ഇന്നലെ അർജുൻ ഞാനും സുരേഷേട്ടനും കൂടി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവിടേക്ക് വന്ന് പാല് കുടിച്ചാൽ നേരത്തെ ഉറങ്ങാൻ പറ്റുമെന്ന് കുത്തി പറയുകയും ചെയ്തു. അത് എനിക്ക് മനസിലായി. അപ്പോൾ അവനോട് ഞാൻ പറഞ്ഞു… അമ്മയാണ് ലോകത്തിലെ ഏറ്റവും വലിയ പോരാളിയെന്ന്. പിന്നെ അർജുനാണ് എന്നെ പിന്നിൽ നിന്നും കുത്തിയത്. എന്നെ ഏറ്റവും കൂടുതൽ തവണ നോമിനേറ്റ് ചെയ്തത് അർജുനാണെന്ന് പുറത്തിറങ്ങിയപ്പോഴാണ് ഞാൻ അറിഞ്ഞത്.അങ്ങനെ അർജുൻ ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നെ നോമിനേഷനിൽ വരുന്നതും എവിക്ടാവുന്നതുമൊന്നും ഞാൻ ഒരിക്കലും പേടിച്ചിട്ടില്ല. എവിക്ടായി ഇറങ്ങിയപ്പോൾ നീ എന്തിന് അർജുനെ കെട്ടിപിടിച്ച് ഉമ്മ കൊടുത്തു. അവനായിരുന്നു നിന്നെ ഏറ്റവും കൂടുതൽ നോമിനേറ്റ് ചെയ്തതും വെറുത്തതുമെന്നും പലരും എന്നോട് പറഞ്ഞു.അത് കേട്ടപ്പോൾ എനിക്ക് വിഷമമായി. അത് അവനോട് ഞാൻ പറഞ്ഞു. അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി തന്നെ ബി​ഗ് ബോസ് ഹൗസിൽ വെച്ച് പറഞ്ഞു. ഞാൻ അങ്ങനെ പറയുന്നത് ലൈവിൽ വന്നിട്ടില്ല. ഇതെല്ലാം നടക്കുമ്പോൾ സുരേഷേട്ടൻ സാക്ഷിയായി ഉണ്ടായിരുന്നു.

Anusha

Recent Posts

നാട്ടില്‍ ഉള്ള സ്ത്രീകള്‍ കാല്‍ അകത്തി വെക്കണം എന്നാണ് അദ്ദേഹം പറയുന്നത്.ഇദ്ദേഹത്തിന്റെ അമ്മയോടോ പെങ്ങളോടോ ഒന്ന് പറയുമോ മകന്റെ ആ മാനസിക അവസ്ഥ

മലയാളികൾക്ക് സുപരിചിതയാണ് അഭയ ഹിരണ്മയി.സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങളും അഭയ നേരിടാറുണ്ട്.സെലിബ്രിറ്റികള്‍ക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങള്‍ക്കും നെഗറ്റീവ്…

2 hours ago

മലയാളത്തിൽ സത്യപ്രതിജ്ഞ.കൃഷ്ണ.. ​ഗുരുവായൂരപ്പാ, ഭ​ഗവാനേ എന്ന് പറഞ്ഞ് തുടങ്ങി സുരേഷ്ഗോപി

സുരേഷ് ഗോപി സത്യ പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .പാർലമെന്റ് അം​ഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്ക്…

3 hours ago

ധർമജൻ വീണ്ടും വിവാഹിതനായി.പിഷാരടിയൊക്കെ വിളിച്ച് ചീത്ത പറഞ്ഞു. നീ ചത്ത് പോയാല്‍ അവള്‍ക്ക് ഇന്‍ഷൂറന്‍സ് പോലും കിട്ടില്ല എന്ന്.വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ധർമജന്റെ ഒരു വീഡിയോ ആണ്.ഭാര്യ അനൂജയ്ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു ധർമ്മജന്‍ പങ്കുവെച്ചത്. എന്റെ ഭാര്യ…

3 hours ago

ഉണ്ണി മുകുന്ദനെതിരെ അനൂപ് ചന്ദ്രന്‍ പത്രിക നല്‍കിയിരുന്നെങ്കിലും അത് തള്ളിപ്പോയി.മോഹന്‍ലാലിനെതിരെ ആരെങ്കിലും നില്‍ക്കുമോ? അത് വ്യാജ വാർത്ത

മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.ഇടവേള ബാബുവും ബാബു രാജും കൂടിയാണ് ഇത്തവണയും എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. അവർ പറഞ്ഞിട്ടാണ് ഞാന്‍…

4 hours ago

മലയാളികൾ മറക്കില്ല.എന്റെ പേരറിയാതെ എന്നിലെ നടനെ ഇഷ്ടപ്പെടുന്ന ധാരാളം പ്രേക്ഷകരുണ്ട്.കുറിപ്പ് വൈറൽ

മലയാളം സീരിയലിലൂടെ സുപരിചിതമായ നടനാണ് വിഷ്ണു പ്രകാശ്.തന്നെ കുറിച്ചും കുടുംബത്തെ പറ്റിയുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹമെഴുതിയ കുറിപ്പ് വൈറലാവുകയാണ് ഇപ്പോള്‍.'ഈ…

5 hours ago

റോബിൻ ഛര്‍ദ്ദിക്കുന്ന വീഡിയോ പന്ത്രണ്ട് മാസം വരെ എന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു.എന്തൊക്കെ വന്നാലും റോബിനോടുള്ള ഇഷ്ടം കൂടുകയേയുള്ളൂ… സത്യം കാലം തെളിയിച്ച് കൊണ്ടിരിക്കുന്നു.

മലയാളം ബിഗ്ബോസിൽ റോബിൻ പുറത്തായതോടെ താരത്തിന്റെ ഉറ്റ സുഹൃത്ത് ദിൽഷ പ്രസന്നനാണ് റോബിൻ ആരാധകർ പിന്തുണ നൽകിയത്. അതുകൊണ്ട് തന്നെ…

5 hours ago