മലയാളത്തിലെ പ്രശസ്ത നടനാണ് അനൂപ് മേനോൻ. ഇദ്ദേഹം നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്മ. അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. അനൂപ് സ്റ്റോറീസ് ബാനറിൽ അനൂപ് മേനോൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു നടൻ എന്നതിലുപരി സംവിധായകൻ കൂടിയാണ് അനൂപ് മേനോൻ.
സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു വീഡിയോ ആണ്. ചിത്രത്തിലെ നായിക സുരഭി ലക്ഷ്മി അനൂപ് മേനോനോട് ചോദിക്കുന്ന ചോദ്യമാണ് ഇത്. ‘ അനൂപേട്ടാ പത്മ അഥവാ പൊട്ടിയാൽ നിങ്ങൾക്ക് എത്ര റുപ്പ്യ പോകും’ എന്നാണ് സുരഭി ചോദിക്കുന്നത്. സുരഭിയുടെ അപ്രതീക്ഷിത ചോദ്യം കേട്ട് അനൂപ് മേനോൻ ഞെട്ടുന്നുണ്ട്. ഇതിനുശേഷം ഒന്ന് ആലോചിക്കുന്നു.
കിടപ്പാടം ഒഴിച്ച് സിനിമയിൽ നിന്ന് ഉണ്ടാക്കിയതെല്ലാം പോകും എന്നാണ് താരം മറുപടി പറയുന്നത്. വളരെ രസകരമായ ഒരു വീഡിയോ ആണ് ഇത്. സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കാൻ വേണ്ടിയാണ് ഇത്തരം ഒരു വീഡിയോ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ എന്തായാലും ഇപ്പോൾ വൈറൽ ആവുന്നുണ്ട്. നിരവധി പ്രതികരണങ്ങളും ഇതിന് ലഭിക്കുന്നുണ്ട്.
സിനിമയുടെ കഥ തിരക്കഥ സംഭാഷണം എല്ലാം നിർവഹിക്കുന്നത് അനൂപ് മേനോൻ തന്നെയാണ്. അനൂപ് മേനോൻ, സുരഭി ലക്ഷ്മി, ശങ്കർ രാമകൃഷ്ണൻ, മെറീന മൈക്കിൾ തുടങ്ങിയവർ ആണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ജൂലൈ 15ന് ചിത്രം പ്രദർശനത്തിന് എത്തുക.