മലയാളചലച്ചിത്ര അഭിനേതാവും, തിരക്കഥാകൃത്തും സംവിധായകനുമാണ് അനൂപ് മേനോന് . ചലച്ചിത്രങ്ങളില്‍ സജീവമാകുന്നതിനു മുന്‍പ് ടെലിവിഷനില്‍ അഭിനയിച്ചിരുന്നു അനൂപ് . 2008-ല്‍ മികച്ച രണ്ടാമത്തെ നടനുള്ള കേരള സര്‍ക്കാരിന്റെ പുരസ്കാരവും, 2009-ലെ ഫിലിംഫെയര്‍ അവാര്‍ഡും തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടി. ഇപ്പോഴിതാ താരം വീണ്ടും സിനിമ സംവിധാനം ചെയ്യാന്‍ പോവുന്നു എന്ന സന്തോഷ വാര്‍ത്തയാണ് പുറത്തുവന്നത്.
നാല്പതുകാരന്റെ ഇരുപത്തിയൊന്നുകാരി’ എന്ന് പേരിട്ട ചിത്രമാണ് അനൂപ് മേനോന് സംവിധാനം ചെയ്യുന്നത്. അനൂപ് മേനോന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഷില്ലോംഗിലും ഉത്തരാഖണ്ഡിലുമാകും അനൂപ് മേനോന് ചിത്രം ചിത്രീകരിക്കുക.
ഏപ്രിലില്‍ ‘നാല്പതുകാരന്റെ ഇരുപത്തിയൊന്നുകാരി’യുടെ ചിത്രീകരണം തുടങ്ങുമെന്നും താരം അറിയിച്ചു. അതേസമയം നേരത്തെ വി കെ പ്രകാശിന്റെ സംവിധാനത്തില്‍ ‘ഒരു നാല്പതുകാരന്റെ ഇരുപത്തിയൊന്നുകാരി’ എന്ന പേരില്‍ പ്രഖ്യാപിച്ച ചിത്രമാണ് ഇത്. എന്നാല്‍ വികെ പ്രകാശ് ഈ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതിന്റെ കാരണം വ്യക്തമല്ല.
അനൂപ് മേനോന് നായകനായ പുതിയ ചിത്രം ‘തിമിംഗലവേട്ട’യുടെ ചിത്രീകരണത്തിന് അടുത്തിടെ തുടക്കമായിരുന്നു. രാകേഷ് ഗോപന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനാധിപത്യചേരിയില്‍ വിശ്വസിക്കുന്ന, രാഷ്ട്രീയ രംഗത്ത് വലിയ സ്വപ്നങ്ങളുള്ള ‘ജയരാമന്’ എന്ന യുവജനനേതാവിനെയാണ് അനൂപ് മേനോന് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.