മിനിസ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് അനൂപ് കൃഷ്ണന്. ബിഗ്ബോസ് സീസണ് ത്രീയില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് അനൂപ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഇതിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കാനും അനൂപിന് കഴിഞ്ഞു. സീതാകല്യാണം എന്ന പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ബിഗ് ബോസിലേക്ക് താരത്തിന് ക്ഷണം വരുന്നത്. ഷോയുടെ അവസാനഘട്ടം വരെ നില്‍ക്കാനും അനൂപിന് സാധിച്ചു. ബിഗ് ബോസില്‍ നിന്ന് പുറത്തു വന്ന താരത്തിന് ധാരാളം അവസരം ലഭിച്ചു. അതേസമയം ഷോയില്‍ വെച്ച് നല്ലൊരു സുഹൃത്തിനെ ലഭിച്ചതിനെക്കുറിച്ചും അനൂപ് സംസാരിച്ചിരുന്നു. മണിക്കുട്ടനും അനൂപും തമ്മിലുള്ള സൗഹൃദം പ്രേക്ഷകര്‍ക്ക് അറിയാം , ഷോയില്‍ വച്ചുണ്ടായ സൗഹൃദം പുറത്തും ഇവര്‍ തുടരുന്നുണ്ട്. ഇപ്പോഴിതാ അനൂപിന്റെ സഹോദരിയുടെ വിവാഹത്തിന് എത്തിയിരിക്കുകയാണ് മണിക്കുട്ടന്.
അനിയത്തിക്കുട്ടിയുടെ ഹല്ദിചടങ്ങിനെത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സഹോദരിയുടെ വിവാഹത്തെക്കുറിച്ചും ഒപ്പം തന്റെ പ്രണയത്തെക്കുറിച്ചും അനൂപ് ബിഗ്ബോസില്‍ വെച്ച് പറഞ്ഞിരുന്നു. സഹോദരി അഖിലയുടെ വിവാഹം തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. സെപ്റ്റംബര്‍ 12നാണ് സഹോദരിയുടെ വിവാഹം എന്ന് അനൂപ് നേരത്തെ പറഞ്ഞിരുന്നു. അഖിലയുടെയും ഹരിയുടെയും സേവ് ദ ഡേറ്റ് വീഡിയോയും താരം പങ്കിട്ടിരുന്നു. ഇപ്പോള്‍ തന്റെ പ്രിയ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിന് സജീവമായി പങ്കെടുത്തിരിക്കുകയാണ് മണിക്കുട്ടന്. നേരത്തേ മണിക്കുട്ടന് അനൂപ് വീട്ടിലേക്ക് വന്നതിനെക്കുറിച്ചെല്ലാം ആരാധകരോട് പറഞ്ഞിരുന്നു. ആദ്യം സര്‍പ്രൈസ് ആയി വരാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല , പിന്നീട് ഒരു ദിവസം ഇവര്‍ ഒന്നിക്കുക ആയിരുന്നു.
നേരത്തെ ബിഗ് ബോസ് ഫിനാലെയില്‍ മോഹന്‍ലാലിനൊപ്പം താന്‍ ഉണ്ടാവുമ്പോള്‍ മറ്റേ സൈഡില്‍ മണി ഉണ്ടാകും എന്നായിരുന്നു അനൂപ് പറഞ്ഞത് . ഷോയില്‍ നിന്ന് തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടര്‍ന്ന് മുന്നേറുകയാണ് ഇവര്‍. അതേസമയം ഹല്‍ദി ചടങ്ങില്‍ എല്ലാവരും മഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് പങ്കെടുത്തത്. ഇതിന്റെ വീഡിയോയും ഇപ്പോള്‍ വൈറല്‍ ആണ്. മണിക്കുട്ടനും അനൂപും കുടുംബാംഗങ്ങളും ചേര്‍ന്നാണ് അഖിലയെ വിവാഹവേദിയിലേക്ക് ആനയിച്ചത്. അനൂപിന്റെ ഭാവിവധു ഇഷയും വിവാഹത്തില്‍ പങ്കെടുത്തു.
അനൂപിന്റെ ഇഷയുടെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞതാണ്. തന്റെ പ്രണയത്തെ കുറിച്ചും പ്രണയിനിയെ കുറിച്ചുമെല്ലാം അനൂപ് ബിഗ്ബോസില്‍ വെച്ചാണ് ആദ്യമായി പരസ്യമാക്കിയത്. തുടര്‍ന്ന് അനൂപിന്റെ പിറന്നാളിന് ഇഷ കൊടുത്ത സര്‍പ്രൈസ് ഗിഫ്റ്റ് എല്ലാം ആരാധകര്‍ കണ്ടതാണ്. ഇഷ ഡോക്ടറാണ് . ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. നിശ്ചയത്തിന്റെ ചിത്രങ്ങള്‍ വീഡിയോകളും സമൂഹമാധ്യമങ്ങള്‍ തരംഗമായിരുന്നു.