നടി പാർവതി തിരുവോത്ത് കഴിഞ്ഞദിവസം പ്രഗ്നൻസി കിറ്റ് പോസിറ്റീവായ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതോടെ നടി ഗർഭിണിയാണോ എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
ഈ ചർച്ചകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി നിൽക്കുന്നതിനിടയിൽ നടി നിത്യ മേനോനും നായിക സായനോയും ഉൾപ്പെടെയുള്ള താരങ്ങൾ ഇതേ ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇതോടെ പുതിയ സിനിമയുടെ ഭാഗമായിട്ടുള്ള ചിത്രങ്ങളാണ് ഇതെന്ന ചർച്ച സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇപ്പോഴിതാ പ്രഗ്നൻസി കിറ്റ് പോസിറ്റീവ് വിഷയത്തിലുള്ള സസ്പെൻസുകൾ എല്ലാം അവസാനിച്ചിരിക്കുകയാണ്.
സംവിധായക അഞ്ജലി മേനോൻ ഒരുക്കുന്ന പുതിയ സിനിമയുടെ ഭാഗമായിട്ടുള്ളതാണ് ഈ ചിത്രങ്ങൾ വണ്ടര്‍ വിമെന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നദിയ മൊയ്തു, നിത്യ മേനന്, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഫീച്ചർ ഫിലിമുമായി അഞ്ജലി മേനോൻ എത്തുന്നത്. 2018 ല്‍ പുറത്തെത്തിയ കൂടെയ്ക്കു ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അഞ്ജലി തന്നെയാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ബിഗ് സ്ക്രീനില്‍ അങ്ങനെ വരാത്ത, അതേസമയം വരേണ്ട വിഷയമാണ് ചിത്രം പ്രതിപാദിക്കുന്നതെന്ന് അഞ്ജലി പറയുന്നു.
ആര്എസ്വിപി മൂവീസ്, ഫ്ലൈയിംഗ് യൂണികോണ്‍ എന്റര്ടെയ്ന്മെന്റ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുക. ഇംഗ്ലീഷിലാണ് ചിത്രം എന്നതും പ്രത്യേകതയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് റിലീസ്.