Film News

മമ്മൂട്ടി കാരണം ആ സ്വപ്‌നം എനിക്ക് നഷ്ടമായി, പിന്നീട് മമ്മൂട്ടി തന്നോട് മാപ്പ് ചോദിച്ചു; തുറന്ന് പറഞ്ഞ് നടി അഞ്ജു

ഒരുകാലത്ത് മലയാളത്തിലെ പ്രിയ താരമായിരുന്നു അഞ്ജു. ബാലതാരമായും നായികയായും മലയാള സിനിമയില്‍ സജീവമായിരുന്ന നടിയാണ് അഞ്ജു.
മലയാളം കൂടാതെ തമിഴ്,തെലുങ്ക്, കന്നട ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

- Advertisement -

2005 ല്‍ പുറത്തിറങ്ങിയ ഇസ്രയാണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം. ഇപ്പോള്‍ വീണ്ടും അഭിനയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് അഞ്ജു. ഇതിനിടെ മമ്മൂട്ടി തന്നോട് മാപ്പ് പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

താന്‍ മമ്മൂക്കയുടെ മകളായി അഭിനയിച്ചിട്ടുണ്ട്. ആ രാത്രി എന്ന ചിത്രത്തില്‍ ആണ് ഞാന്‍ മമ്മൂക്കയുടെ മകളായി അഭിനയിച്ചത്. 1982ല്‍ ആണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 1991ല്‍ മമ്മൂക്ക കാരണം എന്റെ ഒരു സ്വപ്‌നം നഷ്ടമായി എന്നാണ് നടി പറയുന്നത്. മമ്മൂക്ക നായകനായി മധുബാല നായികയായി എത്തിയ അഴകന്‍ എന്ന ‘ചിത്രത്തില്‍ താനായിരുന്നു നായിക ആകേണ്ടിയിരുന്നത്.

എന്നാല്‍ മമ്മൂക്ക കാരണം ആ വേഷം എനിക്ക് നഷ്ടമാവുകയായിരുന്നു. ആ സിനിമയില്‍ എന്നെ നായികയാക്കാന്‍ നോക്കിയപ്പോള്‍ അവള്‍ ചെറിയ കുട്ടിയാണ്. മാച്ചാകില്ല, വേണ്ട എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ ആ സിനിമ നഷ്ടമായി എന്നാണ് അഞ്ജു പറയുന്നത്.

ഭയങ്കര വിഷമമായിരുന്നു. കെ ബാലചന്ദ്രന്‍ സാറിനെ പോലൊരു സംവിധായകനൊപ്പം വര്‍ക്ക് ചെയ്യുക തന്റെ സ്വപ്നമാണ്. അത് നഷ്ടപ്പെട്ടതില്‍ വലിയ വിഷമമായിരുന്നുവെന്നും അഞ്ജു പറഞ്ഞു.

പിന്നെ ഐവി ശശി സാറിന്റെ ‘നീലഗിരി’യുടെ ഷൂട്ടിംഗിനായി ഊട്ടിയിലെത്തിയപ്പോള്‍ മമ്മൂക്കയെ കണ്ടു. ‘സാര്‍ ഞാന്‍ അഞ്ജു ആണ്’ എന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക ഞെട്ടിപ്പോയി.

എടീ നീ ഇത്രയ്ക്ക് വലുതായോ’,നീ ഇപ്പോഴും ആ കൊച്ചുകുട്ടിയാണ് എന്നാണ് ഞാന്‍ വിചാരിച്ചത്. ആ ഇമേജ് ആയിരുന്നു മനസിലുണ്ടായിരുന്നത്.
ഞാന്‍ പറഞ്ഞത് കൊണ്ടാണ് നിന്നെ സിനിയില്‍ നിന്നും മാറ്റിയത്-എന്ന് പറഞ്ഞു.

ഞാന്‍ മാപ്പ് ചോദിക്കുകയാണ്, നിനക്കത് ചേരില്ലെന്ന് പറഞ്ഞതില്‍ സോറി എന്നും മമ്മൂക്ക പറഞ്ഞു.അതിന് പകരമായ നിന്നെ എന്റെ നായികയായി അഭിനയിപ്പിക്കും, ഞാന്‍ വാക്ക് തരുന്നു’ എന്നും മമ്മൂക്ക പറഞ്ഞു.അദ്ദേഹം ഉടനെ ജോഷി സാറിനെ വിളിച്ചു.

അടുത്ത പടത്തില്‍ അഞ്ജുവാണ് നായികയെന്ന് പറഞ്ഞു. ഓണ്‍ ദി സ്‌പോട്ടില്‍ ഞാന്‍ കൗരവറിലെ നായികയായി. നീലഗിരി ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ താന് നേരെ തിരുവന്തപുരത്ത് ‘കൗരവര്‍’ സിനിമയുടെ ലൊക്കേഷനിലേക്ക് വരികയായിരുന്നു എന്നാണ് അഞ്ജു പറയുന്നത്.

ഓര്‍മ്മക്കായി എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയം ആരംഭിച്ച താരം മലയാളത്തിലെ മിക്ക താരങ്ങള്‍ക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജു ഇക്കാര്യം തുറന്ന് പറഞ്ഞത്.

 

Abin Sunny

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

9 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

9 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

9 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

10 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

10 hours ago