അഞ്ജന എന്ന അവതാരകയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടാവില്ല. സൺ മ്യൂസിക് ചാനലിലൂടെ ആണ് താരം ഏറെ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളിലൂടെ താരം പങ്കുവെച്ച് അനുഭവമാണ് ശ്രദ്ധനേടുന്നത്. അഞ്ജന പറയുന്നത് ഇങ്ങനെ. 14 ദിവസത്തോളം കോവിഡ് പോസിറ്റീവ് ആണ്. മാനസിക സംഘർഷങ്ങളാണ് ഇത്രയും ദിവസം അസുഖത്തെക്കാളേറേ തളർത്തുന്നത്.
ആദ്യത്തെ മൂന്നു ദിവസത്തോളം വല്ലാത്ത പനിയും ശരീര വേദനയും ക്ഷീണവും ആണ് അനുഭവിച്ചത്. ഇതിനു മുൻപ് തനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. എന്നിരുന്നാലും ശാരീരിക ആരോഗ്യം വീണ്ടെടുക്കുവാൻ സാധിച്ചു. അതിയായ മാനസിക സമ്മർദ്ദം ഉണ്ടായിരുന്നു. ദിവസംചെല്ലുംതോറും അത് മോശമായി വന്നു. മടുപ്പും ഒറ്റപ്പെടലും ദുഃഖവും കൂടി. ഒന്നും ചെയ്യാനില്ലാത്ത ഒരു അവസ്ഥ. രണ്ടാഴ്ച ഇങ്ങനെ ഇരിക്കണം എന്നുള്ളത് വല്ലാതെ അലട്ടി.
പെയിൻറിങ് പരീക്ഷിച്ചു നോക്കി. സിനിമയും സീരിസുകളും കാണുവാൻ ശ്രമിച്ചു.പക്ഷേ തൻറെ ശ്രദ്ധ മാറ്റുവാൻ ഇതിനൊന്നും കഴിഞ്ഞില്ല. കുഞ്ഞിനെ കാണാനോ കെട്ടിപ്പിടിക്കാനോ പറ്റാതെ വല്ലാതെ ഒറ്റപ്പെട്ടു. കുഞ്ഞിനെ നോക്കുന്ന കാര്യത്തിലും മറ്റ് ജോലി കാര്യങ്ങളിലും തിരക്കിലായിരുന്നു ഭർത്താവ്. അതിനാൽ തന്നെ തൻറെ ഒറ്റപ്പെടൽ അദ്ദേഹത്തിന് ഇല്ലാതെ ആകാൻ കഴിഞ്ഞില്ല.
നിരാശ വീണ്ടും വീണ്ടും കൂടി. സ്വന്തമായി ചിലവഴിക്കാൻ സമയം ഇല്ല എന്ന് മുൻപ് താൻ പരാതിപ്പെട്ടിരുന്നു.പക്ഷേ ഇത്രയധികം സമയം ലഭിച്ചിട്ടും തനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല. ജീവിതം അങ്ങനെയാണ്. താൻ അനുഭവിച്ച മാനസിക സമ്മർദ്ദങ്ങൾ വാക്കുകൾ കൊണ്ട് പറഞ്ഞു ഫലിപ്പിക്കാൻ കഴിയില്ല എന്നും അഞ്ജന പറയുന്നു.