Film News

ഒടുവില്‍ തനിക്കും ലഭിച്ചു; ആ സന്തോഷവാര്‍ത്ത പങ്കുവെച്ച് അഞ്ജലി അമീര്‍

ഗോള്‍ഡന്‍ വിസ ലഭിച്ച സന്തോഷം പങ്കുവെച്ച് നടിയും മോഡലുമായ അഞ്ജലി അമീര്‍. ദുബായിലെ മുന്നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ സി എച്ചാണ് അഞ്ജലി അമീറിന്റെ ഗോള്‍ഡന്‍ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത് . ദുബായ് ഇ സി എച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സി ഇ ഒ ഇഖ്ബാല്‍ മാര്‍ക്കോണി, ആദില്‍ സാദിഖ്, ഫാരിസ് എഫ്പിസി, മുഹമ്മദ് റസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -

ഇതിന്റെ ചിത്രങ്ങള്‍ സഹിതം താരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. അതേസമയം നായികയായി അഭിനയിച്ച ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയാണ് അഞ്ജലി.

മമ്മൂട്ടി നായകനായി എത്തിയ പേരന്‍പ് എന്ന ദ്വിഭാഷാ ചിത്രത്തിലൂടെയാണ് അഞ്ജലി നായികയായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അതേസമയം, ശരത് അപ്പാനി നായകനാകുന്ന പുതിയ ചിത്രം ‘ബെര്‍നാഡ്’ ആണ് അഞ്ജലി അമീറിന്റെ വരാനിരിക്കുന്ന ചിത്രം.

നേരത്തെ ബിഗ് ബോസില്‍ അഞ്ജലി അമീര്‍ മത്സരിച്ചിരുന്നു. മോഡലിംഗും ചെയുന്നുണ്ട് ഈ താരം. ബിഗ് ബോസില്‍ എത്തിയതോടെയാണ് അഞ്ജലി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഷോയില്‍ നിന്നും പോവുകയായിരുന്നു ഈ താരം.

 

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

2 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

3 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

3 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

4 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

4 hours ago