Film News

പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ച് അനിഖ സുരേന്ദ്രന്‍; ആശംസകളുമായി ആരാധകര്‍-ചിത്രങ്ങള്‍ വൈറല്‍

ബാലതാരമായി എത്തി സിനിമ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അനിഘ സുരേന്ദ്രന്‍. സൗത്ത് ഇന്ത്യയില്‍ നിരവധി ആരാധകരാണ് താരത്തിനുള്ളത്.

- Advertisement -

ഛോട്ടാ മുംബൈയിലൂടെയാണ് അനിഖ അഭിനയം തുടങ്ങിയത് എങ്കിലും ശ്രദ്ധിക്കപ്പെടുന്നത് കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ്.പിന്നീട് ഭാസ്‌കര്‍ ദ റാസ്‌കല്‍, മൈ ഗ്രേറ്റ് ഫാദര്‍, അഞ്ചു സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.

അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം കുറിച്ചു.അജിത് ചിത്രം യെന്നൈ അറിന്താലിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടം നേടിയ അനിഖ, നാനും റൗഡിതാന്‍, വിശ്വാസം, മിരുതന്‍, മാമനിതന്‍ എന്നിവയിലും അഭിനയിച്ചു.

നിരവധി സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതിനിടയില്‍ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ്. തന്റെ പതിനെട്ടാം പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് താരം പങ്കുവയ്ക്കുന്നത്.

അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമായിരുന്നു പിറന്നാള്‍ ആഘോഷം. അനിഖ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്.

നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് എത്തുന്നത്. അതേസമയം വിജയ് സേതുപതി ചിത്രം മാമനിതന്‍ ആണ് അനിഖ അഭിനയിച്ച് റിലീസ് ചെയ്ത പുതിയ ചിത്രം.

അനിഖ നായികയായെത്തുന്ന ചിത്രം ഓ മൈ ഡാര്‍ലിങ് റിലീസിനൊരുങ്ങുകയാണ്. ആല്‍ഫ്രഡ് ഡി. സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠ നിര്‍മിക്കുന്നു.

Abin Sunny

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

3 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

3 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

14 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

15 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

15 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

18 hours ago