മലയാള യുവ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് അനശ്വര രാജന്. ബാലതാരമായി അഭിനയം ആരംഭിച്ച് നായികയായി ഉയര്‍ന്ന താരം ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് മലയാളി സിനിമ പ്രേമികള്‍ക്ക് സമ്മാനിച്ചത്.
ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി എത്തി കയ്യടി നേടിയ താരം തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്.
പ്രണയവിലാസം ആണ് താരത്തിന്റെതായി എത്തിയ പുതിയ ചിത്രം. ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്കുണ്ടായൊരു മോശം അനുഭവത്തെ കുറിച്ച് അനശ്വര പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബസില്‍ യാത്ര ചെയ്തപ്പോഴുണ്ടായ മോശം അനുഭവമാണ് അനശ്വര രാജന് പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ആണ് താരത്തിന്റെ പ്രതികരണം.
അനശ്വര രാജന്റെ വാക്കുകള്‍
ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. കുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്കൂളില്‍ പോകുന്ന സമയം. ഒരു ദിവസം ഞാന്‍ ലൈന്‍ ബസില്‍ സ്കൂളിലേക്ക് പോകുന്ന സമയം. ബസില്‍ അധികം ആളുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.
രണ്ടു മൂന്ന് പേര് അവിടെ അവിടവിടെ ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളു. എനിക്ക് അറിയുന്ന ഒരു ചേച്ചിയും അപ്പുറത്ത് ഇരിപ്പുണ്ട്. അതിനിടെ ഏതോ ഒരു പുള്ളി പുറകില്‍ വന്നിരുന്ന് എന്നെ പതിയെ വിളിക്കാന്‍ തുടങ്ങി.
ഇയാള്‍ വിളിക്കുന്നത് എന്നെ തന്നെയാണോ എന്നൊന്നും അറിയില്ല. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നത് അയാള്‍ സ്വയഭോഗം ചെയ്യുന്നതാണ്. അന്ന് എനിക്ക് അറിയില്ലായിരുന്നു പുള്ളി എന്താണ് ചെയ്യുന്നത് എന്നൊന്നും.
അന്ന് എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. പക്ഷെ ഇങ്ങനെയൊക്കെ ആളുകള്‍ ചെയ്യുമെന്നോ ഇതില്‍ സുഖം കണ്ടെത്തുമെന്നോ ഒന്നും അന്ന് എനിക്ക് അറിയില്ല.
അയാള്‍ ചെയ്യുന്ന കാര്യം ഞാന്‍ അപ്പോള്‍ അപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുന്നേറ്റപ്പോഴേക്കും പുള്ളി പോയി. ഇപ്പോഴും അത് ആലോചിക്കുമ്പോള്‍ എന്തോ പോലെയാണ്. അന്ന് ഞാന്‍ വെറും അഞ്ചാം ക്ലാസിലാണ്.
അങ്ങനെ ഒരു കുട്ടിയുടെ അടുത്ത് ഇങ്ങനെ ചെയ്ത ആള്, അയാള്‍ക്ക് ഒരു കുടുംബമുണ്ടെങ്കില്‍ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകും. അയാളുടെ ചുറ്റുപാടുമുള്ള പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും.
അതെനിക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കിയ കാര്യമായിരുന്നു. ഇപ്പോഴും അവരെ കുറച്ചൊക്കെ ആലോചിക്കുമ്പോള്‍ എനിക്ക് എന്തോ പോലെയാണ് എന്നാണ് താരം വെളിപ്പെടുത്തിയത്.
വലുതായ ശേഷം അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. അവര്‍ ചെയ്യുന്നത് എന്താണെന്ന് മനസിലാക്കാന്‍ ഇപ്പോള്‍ കഴിയും. ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയും. പ്രതികരിക്കാനുള്ള ധൈര്യവും ഉണ്ടെന്നും അഭിമുഖത്തില്‍ നടി പറഞ്ഞു.