Film News

ആ കാരണം കൊണ്ടാണ് താന്‍ മലയാളത്തില്‍ അഭിനയിക്കാതിരുന്നത്; ആദ്യമായി തുറന്ന് പറഞ്ഞ് നടി അനന്യ

മലയാളത്തില്‍ ബാലതാരമായി അഭിനയം കുറിച്ച് നായികയായി മാറിയ നടിയാണ് അനന്യ. കരിയറിന്റെ തുടക്കത്തില്‍ ആയില്യ എന്ന പേരില്‍ അറിയപ്പെട്ട നടി പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് നായികയായി എത്തുന്നത്.

- Advertisement -

പിന്നാലെ തമിഴില്‍ നാടോടികള്‍ അഭിനയിച്ചതോടെ താരം സൗത്ത് ഇന്ത്യയില്‍ അറിയപ്പെടുന്ന നടിയായി ഉയരുകയായിരുന്നു. തമിഴില്‍ എത്തിയതോടെ അനന്യ എന്നും പേരു മാറ്റുകയായിരുന്നു.

നാടോടികളുടെ വിജയത്തിന് പിന്നാലെ മലയാളം,തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. മറ്റ് ഭാഷകളില്‍ അഭിനയിച്ചിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാളത്തില്‍ നടി അഭിനയിച്ചിരുന്നില്ല.

ഇപ്പോഴിത, താന്‍ മലയാള സിനിമ രംഗത്ത് നിന്ന് നീണ്ട കാലത്തേക്ക് മാറി നില്‍ക്കേണ്ടി വന്നതിന്റെ കാരണത്തെ കുറിച്ച് ആദ്യമായി തുടര്‍ന്ന് പറഞ്ഞിരിക്കുകയാണ് അനന്യ. ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അനന്യ ഈ കാര്യം പറഞ്ഞത്.

സിനിമകളുടെ കഥകളും സ്‌ക്രിപ്റ്റുകളും കേള്‍ക്കാറുണ്ടായിരുന്നെങ്കിലും തന്റെ കരിയര്‍ വളര്‍ത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ അവയില്‍ ഒന്നും തന്നെ ഇല്ലാതിരുന്നത് കൊണ്ടാണ് സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് അനന്യ പറയുന്നത്.

തനിക്ക് വേണ്ടി വന്ന കഥാപാത്രങ്ങളില്‍ പലതിലും തനിക്ക് താത്പര്യം തോന്നിയിരുന്നില്ലെന്നും അനന്യ പറഞ്ഞു. മലയാളത്തില്‍ അധികം സിനിമകള്‍ ചെയ്യാതത് സെലക്ടീവായത് കൊണ്ടാണോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അനന്യ.

അതേസമയം 2018ല്‍ അഭിനയിച്ച കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന് ശേഷം അനന്യ അഭിനയിച്ച മലയാള ചിത്രം അപ്പന്‍ കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ചിത്രം എത്തിയത്.

‘സണ്ണി വെയ്‌നാണ് ചിത്രത്തില്‍ നായകനായി എത്തിയത്. റോസി എന്ന കഥാപാത്രത്തെയാണ് അനന്യ അഭിനയിച്ചത്.വളരെ മികച്ച അഭിപ്രായം നേടാനും ചിത്രത്തിന് സാധിച്ചിരുന്നു.

ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അലന്‍സിയര്‍, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിച്ചത്.

കുടുംബപശ്ചാത്തലത്തിലുള്ള ഡാര്‍ക്ക് കോമഡി വിഭാഗത്തില്‍ എത്തിയിരിക്കുന്ന ചിത്രമാണ് അപ്പന്‍. അരക്ക് കീഴോട്ട് തളര്‍ന്ന് കട്ടിലില്‍ ജീവിതം നയിക്കുന്ന ഒരു അപ്പന്റെയും സ്വത്തിന് വേണ്ടി അദ്ദേഹത്തിന്റെ മരണം കാത്ത് നില്‍ക്കുന്ന ഭാര്യയുടേം മക്കളുടെയും മരുമക്കളുടെയും കുടുംബ ജീവിതത്തിലെ കാഴ്ചകളാണ് സിനിമയുടെ ഇതിവൃത്തം.

 

 

Abin Sunny

Recent Posts

ജിന്റോയെ കഴുത്തിൽ പിടിച്ച് നിലത്തിട്ട് വലിച്ച് അഭിഷേക്.ഒടുവിൽ മോഹൻലാൽ വാർണിങ് കൊടുത്തു.പിന്നീട് കെട്ടിപ്പിടിച്ച് സോറി പറഞ്ഞു

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ നടക്കുന്നത്.ഇനി രണ്ട് ടാസ്ക്കുകൾ കൂടിയാണ് ടിക്കറ്റ് ടു ഫിനാലെയിൽ അവശേഷിക്കുന്നത്. അതേസമയം…

20 mins ago

പൊട്ടിക്കരഞ്ഞ് ജാസ്മിൻ,ആശ്വസിപ്പിക്കാൻ ഓടിയെത്തി നോറ.എല്ലാത്തിനും കാരണം സിജോ.എന്നാൽ ഒടുക്കം ജാസ്മിൻ അവനേം കൊണ്ട് പുറത്തേക്ക് പോയി.

ബിഗ്ബോസ് ഹൗസിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്കാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വാശിയേറിയ ടാസ്കുകളാണ് മത്സരാർത്ഥികൾക്കായി ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട്…

1 hour ago

പലപ്പോഴും പൈപ്പുവെള്ളം കുടിച്ചാണ് വിശപ്പകറ്റിയിരുന്നത്. ഒരുതവണ മണിക്കൂറുകളോളം വാഹനത്തിനുള്ളിൽ പൂട്ടിയിട്ടു.അജിത നേരിട്ടത് ക്രൂരപീഡനം

കുവൈത്തിൽ ദുരൂഹസാഹചര്യത്തിൽ വീട്ടമ്മ മരിച്ച ത് ഞെട്ടലോടെയാണ് മലയാളികൾ അറിഞ്ഞത്.സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നിരിക്കുകയാണ്. കാക്കവയൽ ആട്ടക്കര വീട്ടിൽ…

2 hours ago

രാത്രി നന്ദന യാട് അഭിഷേക് പറഞ്ഞ കാര്യമാണ് ചർച്ച .അഭിഷേക് ഒരു പേടിത്തൊണ്ടൻ.ജിന്റോയെ ടാര്‍ജറ്റ് ചെയ്ത് ഒതുക്കുന്നു

ബിഗ്ബോസിന്റെ തുടക്കം മുതല്‍ക്കു തന്നെ ശക്തനാണെന്ന് തെളിയിച്ച താരമാണ് ജിന്റോ. വിവാദങ്ങളും വിമര്‍ശനങ്ങളും നേരിണ്ടേി വരുമ്പോഴും ആരാധകരെ നേടിയെടുക്കാന്‍ ജി്‌ന്റോയ്ക്ക്…

2 hours ago

കപ്പ് അടുത്ത് പോലും എത്തിക്കാത്ത രീതിയില്‍ കുളം തോണ്ടി കയ്യില്‍ കൊടുക്കും. ജിന്റോയെ നാറ്റിക്കും.കാരണങ്ങൾ ഇതാണ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മത്സരാർത്ഥിയായി ജിന്റോ. ഇത്തവണ കപ്പ് സ്വന്തമാക്കുമെന്ന് വരെ…

4 hours ago

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

16 hours ago