ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃതാ സുരേഷ്. സഹോദരി അഭിരാമിക്കൊപ്പം ചേര്‍ന്നു ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ ചെറിയ ചെറിയ വളോഗ് ചെയ്തു അമൃതയും അനിയത്തിയും എത്താറുണ്ടായിരുന്നു. ഒരുപക്ഷേ വളോഗ് തുടങ്ങിയതിനു ശേഷമാണ് ഇവര്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത് എന്ന് തന്നെ പറയാം . താരങ്ങള്‍ പങ്കുവയ്ക്കുന്ന വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്.
ഇതിനിടെ ബിഗ് ബോസിലേക്ക് മത്സരിക്കാനും അമൃതയും അഭിരാമിയും എത്തിയിരുന്നു . കൊവിഡ് രൂക്ഷമായതിനാല്‍ ഷോ പകുതിവെച്ച് നിര്‍ത്തുകയായിരുന്നു. പാട്ട് എന്നതുപോലെ മോഡലിംഗിലും ഏറെ താല്പര്യമുള്ള വ്യക്തിയാണ് അമൃത . ഇപ്പോഴിതാ അമൃതയുടെ ചിത്രങ്ങളാണ് വൈറല്‍ ആവുന്നത് . ഒരു ജ്വല്ലറിയുടെ മോഡലായി എത്തിയ അമൃതയെയാണ് ചിത്രത്തില്‍ കാണാനാവുക. പട്ടുസാരി അണിഞ്ഞ് അതിനു ചേരുന്ന ആഭരണങ്ങളണിഞ്ഞ് അതിസുന്ദരിയായാണ് അമൃത എത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടത്.
അതേസമയം നടന് ബാലയായിരുന്നു അമൃതയുടെ ഭര്‍ത്താവ് . ഇവര്‍ക്ക് ഒരു മകളുമുണ്ട് അവന്തിക,വിവാഹ മോചനം നേടിയ ശേഷം അമൃതയ്ക്കൊപ്പം ആണ് മകള്‍. ഈ അടുത്തായിരുന്നു ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞത് . ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. എലിസബത്ത് ആണ് ബാലയുടെ രണ്ടാം ഭാര്യ.
ലളിതമായി നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആയിരുന്നു പങ്കെടുത്തത്. ബാലയുടെ അടുത്ത സുഹൃത്തുക്കളായ ഉണ്ണിമുകുന്ദനും ഇടവേളബാബുവെല്ലാം റിസപ്ഷന് എത്തിയിരുന്നു. വിവാഹശേഷം തങ്ങളുടെ വിശേഷം പങ്കുവെച്ച് ബാലയും ഭാര്യയും എത്തിയിരുന്നു. ഇവിടെ വെച്ച് മകളെക്കുറിച്ചെല്ലാം ബാല പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ ശേഷം നടനോട് പലരും ചോദിച്ചു നിങ്ങള്‍ മകളെ മറന്നോ എന്നൊക്കെ, ഞാന്‍ എന്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് നിങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല, മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ച് അറിയാത്തവര്‍ അതിനെ കുറിച്ച് സംസാരിക്കരുതെന്നും ബാല അഭിമുഖത്തില്‍ പറഞ്ഞിരുന്നു.