മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അമൃത നായര്‍. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കുന്നത്. സുമിത്രയുടെയും സിദ്ധാര്‍ത്ഥിന്റെയും ഇളയ മകളായ ശീതല്‍ എന്ന കഥാപാത്രത്തെയാണ് കുടുംബ വിളക്കില്‍ അമൃത അവതരിപ്പിച്ചിരുന്നത്.
എന്നാല്‍ പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ കുടുംബ വിളക്കില്‍ നിന്നും താരം പിന്മാറിയിരുന്നു. വിവാഹത്തിന് വേണ്ടിയാണ് താരം പിന്മാറിയത് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് താരം രംഗത്ത് വന്നിരുന്നു.
മറ്റൊരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് പിന്മാറ്റമെന്നും രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തത് കൊണ്ടാണെന്നും നടി വ്യക്തമാക്കിയിരുന്നു. പിന്നീട് ഫ്ളവേഴ്സിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലും മറ്റു സീരിയലുകളിലും അമൃത എത്തിയിരുന്നു.
അഭിനയ തിരക്കിനിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇതിലൂടെ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിത താരം പങ്കുവച്ച പുതിയ പോസ്റ്റാണ് വൈറലാകുന്നത്.
വിവാഹിതയായ ലുക്കില്‍ താരം പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സാന്ത്വനം സീരിയലിലൂടെ ശ്രദ്ധനേടിയ അജു തോമസാണ് വരന്റെ വേഷത്തില്‍ അമൃതയ്ക്ക് ഒപ്പമുള്ളത്.
ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നിരവധി പേരാണ് കമന്റും ലൈക്കുമായി എത്തുന്നത്. നിരവധി പേരാണ് താരത്തിന് വിവാഹ ആശംസകള്‍ നേരുന്നത്. മുന്‍ ബിഗ് ബോസ് താരവും നടനും മോഡലുമായ ഷിയാസ് കരീം ഇവരുടെ ചിത്രത്തിന് താഴെ വിവാഹ ആശംസകളും നേര്‍ന്നിട്ടുണ്ട്.
View this post on Instagram
ഷിയാസിന്റെ ആശംസയ്ക്ക് താഴെ ‘നിങ്ങള്‍ക്ക് ഇനിയും മതിയായില്ലേ’ എന്ന ചോദ്യവുമായി അമൃത എത്തിയിട്ടുണ്ട്. തെറ്റിപോയതാണ്. ഹാപ്പി വെഡിങ് ആനിവേഴ്സറിയെന്ന് പറഞ്ഞ് ഷിയാസ് വീണ്ടും കമന്റ് ചെയ്തിട്ടുണ്ട്.
അതേസമയം ശെരിക്കും കല്യാണം കഴിഞ്ഞതാണോ എന്ന ചോദ്യവുമായി ചിലരും എത്തിയിട്ടുണ്ട്. സത്യത്തില്‍ ഇവര്‍ വിവാഹിതരായിട്ടില്ല. പുതിയ പരമ്പരയുടെ സെറ്റില്‍ നിന്നുള്ള ചിത്രമാണിതെന്നാണ് വിവരം.
എന്തായാലും കാര്യ വ്യക്തമായില്ലെങ്കിലും അമൃതയ്ക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകരാണ് എത്തുന്നത്.