മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അമൃത നായര്‍. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിക്കുന്നത്. സുമിത്രയുടെയും സിദ്ധാര്‍ത്ഥിന്റെയും ഇളയ മകളായ ശീതല്‍ എന്ന കഥാപാത്രത്തെയാണ് കുടുംബ വിളക്കില്‍ അമൃത അവതരിപ്പിച്ചിരുന്നത്.
എന്നാല്‍ പിന്നീട് കുടുംബ വിളക്കില്‍ നിന്നും താരം പിന്മാറിയിരുന്നു. നിരവധി ആരാധകരുള്ള താരമാണ് അമൃത. അതുകൊണ്ട് തന്നെ പ്രിയതാരത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അമൃത.
താരം ഇതിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. സ്വിമ്മിങ് പൂളില്‍ ഗ്ലാമറസായി നില്ക്കുന്ന ചിത്രങ്ങളാണ് അമൃത പങ്കുവച്ചിരിക്കുന്നത്.
താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഇങ്ങനത്തെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാണ്ടായിരുന്നുവെന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ കുറിക്കുന്നത്. നാടന്‍ ലുക്ക് ആയിരുന്നു നല്ലത്, ഗ്ലാമറസ് ലുക്ക് വേണ്ടായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം ചില ആരാധകര്‍ താരത്തിനെ പ്രശംസിച്ചും എത്തുന്നുണ്ട്. എന്ത് വസ്ത്രത്തിലാണെങ്കിലും ഞങ്ങളുടെ അമൃത സുന്ദരിയാണ് എന്നാണ് ഇവര്‍ പറയുന്നത്.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി നേരത്തെയും തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ നാടന്‍ വേഷങ്ങളില്‍ സുന്ദരിയായിട്ടായിരുന്നു താരം പ്രത്യക്ഷപ്പെട്ടിരുന്നത്.
ഇത് ആദ്യമായിട്ടാണ് ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവയ്ക്കുന്നത്. എന്തായാലും താരത്തിന്റെ ആരാധകര്‍ക്കിടയില്‍ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു.
View this post on Instagram