പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അമൃത നായര്‍. കുടുംബവിളക്ക് എന്ന ഹിറ്റ് പരമ്പരയില്‍ ശീതള്‍ ആയി എത്തിയിരുന്നത് അമൃതയായിരുന്നു. പിന്നീട് ഇതില്‍ നിന്ന് പിന്മാറി മറ്റ് ഷോയിലേക്ക് എത്തുകയായിരുന്നു താരം. യൂട്യൂബ് ചാനല്‍ തുടങ്ങിയതോടെയാണ് അമൃതയും പ്രേക്ഷകരും തമ്മില്‍ കൂടുതല്‍ അടുത്തത്. ഇതിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് അമൃത എത്താറുണ്ട്. ഈ താരത്തിന്റെ വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ഏറെയാണ് . ഇപ്പോള്‍ അഭിമുഖത്തിനിടെ തന്റെ യൂട്യൂബ് ചാനലില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെ കുറിച്ചാണ് അമൃത പറയുന്നത്.
നമുക്ക് ചാനല്‍ വഴി വലിയ വരുമാനമാണ് ലഭിക്കുന്നത് എന്നാണ് ആളുകളുടെ വിചാരം. വര്‍ക്ക് ഒന്നുമില്ലാതെ അടിച്ചുപൊളിച്ചു നടക്കുന്നു എന്ന് ചിന്തിക്കുന്നവരും ഉണ്ട്, ഈ അടുത്ത് ഞാനൊരു കാര്‍ വാങ്ങിച്ചു ഇത്രയും പൈസ എവിടുന്നാണ് എന്നൊക്കെ ചോദിക്കുന്നവരും ഉണ്ട്, വര്‍ക്കില്ല. യൂട്യൂബില്‍ നിന്ന് ലക്ഷങ്ങളാണ് വരുമാനം എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ ചാനല്‍ ഉള്ള ആളുകള്‍ക്ക അതിന്റെ അവസ്ഥ അറിയു.
പിന്നെ എന്തിനാണ് വീഡിയോ ഇടുന്നത് എന്ന് ചോദിച്ചാല്‍ എന്റെ ഒരു സന്തോഷത്തിന് താരം പറഞ്ഞു. വരുമാനമുണ്ട് പക്ഷേ കോടികളും ലക്ഷങ്ങളും ഒന്നും കിട്ടുന്നില്ല, അമൃത പറയുന്നു.
തന്റെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം പറഞ്ഞത് ഇങ്ങനെ. ഒഴുക്കിന് അനുസരിച്ച് പോവുകയാണ്. ഒരു മൂവി ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. അതൊന്നും ആയില്ലെങ്കില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ കുടുംബമായി സെറ്റില്‍ഡ് ആകും. വിവാഹം കഴിഞ്ഞാല്‍ ഒരു ബ്രേക്ക് എടുക്കണം , കുടുംബവുമായി കുറച്ചുനാള്‍ ചിലവഴിക്കണം. അത് കഴിഞ്ഞിട്ട് വീണ്ടും താന്‍ അഭിനയത്തിലേക്ക് തിരികെ വരുമെന്നും അമൃത പറഞ്ഞു.