മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമൃതസുരേഷ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിങ്ങർ എന്ന പരിപാടിയിലെ മത്സരാർത്ഥി ആയിരുന്നു അമൃതാ സുരേഷ്. ഇതിനു ശേഷമാണ് താരം പിന്നണിഗാന മേഖലയിൽ പ്രസിദ്ധ ആവുന്നത്. പിന്നീട് ആയിരുന്നു നടൻ ബാലയുമായുള്ള വിവാഹം. എന്നാൽ പിന്നീട് ഇരുവരും വിവാഹബന്ധം വേർപെടുത്തുക ആയിരുന്നു.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. താരമിപ്പോൾ പങ്കുവച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. അമ്മയ്ക്കൊപ്പം നൽകുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. എന്നാൽ സ്വന്തം അമ്മ അല്ല കേട്ടോ. മാതാ അമൃതാനന്ദമയിയെ ആണ് ഉദ്ദേശിക്കുന്നത്. ഇന്ന് മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ആണ്. ധാരാളം ആളുകൾ ആയിരുന്നു അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് എത്തിയത്.
മോഹൻലാൽ ആയിരുന്നു ആദ്യം തന്നെ പിറന്നാൾ ആശംസകളുമായി എത്തിയത്. ധാരാളമാളുകൾ ആയിരുന്നു ചിത്രത്തിന് താഴെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത്. എന്നാൽ അതേസമയം തന്നെ നിരവധി വിമർശന കമൻറുകൾ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നത് സത്യമാണ്. “അമ്മയുടെ താമര പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു” എന്നായിരുന്നു അമൃതസുരേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു അമൃതയുടെ മകളുടെ പിറന്നാൾ. അവന്തിക എന്നാണ് മകളുടെ പേര്. അവന്തികയുടെ ഒമ്പതാം പിറന്നാൾ ആയിരുന്നു ഇത്. ധാരാളമാളുകൾ ആയിരുന്നു കുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ പിതാവ് ബാല പിറന്നാളാശംസകൾ നേർന്നു കൊണ്ട് ഇത്തവണ എത്തിയില്ല. ധാരാളമാളുകൾ ആയിരുന്നു ഇതിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. കഴിഞ്ഞ മാസമായിരുന്നു ബാലയുടെ രണ്ടാം വിവാഹം. പുതിയ ഭാര്യയെ കിട്ടിയപ്പോൾ സ്വന്തം മക്കളെ വേണ്ട എന്ന വിമർശനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിലർ ഉന്നയിക്കുന്നത്.