Film News

അവര്‍ മന:പ്പൂര്‍വ്വം വിടാതിരുന്നതാണെന്ന് ബാല, അത് മകളുടെ തീരുമാനം ആണെന്ന് അമൃതയും

കഴിഞ്ഞദിവസമാണ് ബാലയുടെ പുതിയ ചിത്രം ഷഫീഖിന്റെ സന്തോഷം റിലീസ് ചെയ്തത്. ഭാര്യ എലിസബത്തിനൊപ്പം ആണ് സിനിമ കാണാന്‍ താരം തിയേറ്ററില്‍ എത്തിയത്. എന്നാല്‍ തനിക്കൊപ്പം മകള്‍ പാപ്പുവും വേണമെന്ന് ബാല ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ ആഗ്രഹം നടന്നില്ല. സിനിമ കാണാനായി മകളെ തനിക്കൊപ്പം വിട്ടില്ല എന്നായിരുന്നു ബാല മാധ്യമങ്ങളോട് പറഞ്ഞത്. മകളെ കിട്ടാനായി ഏത് അറ്റം വരെ പോകാന്‍ തയ്യാറാണെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ ഇതേക്കുറിച്ച് അമൃത സുരേഷും അഭിരാമിയും പ്രതികരിച്ചിരിക്കുകയാണ്.

- Advertisement -


അച്ഛനൊപ്പം സിനിമ കാണാന്‍ പോകുന്നില്ല എന്ന തീരുമാനം മകളുടെതാണെന്ന് അമൃത പറയുന്നത്. അമൃത പങ്കുവെച്ച പോസ്റ്റിനു താഴെയാണ് കമന്റ് വന്നത് , ഒടുവില്‍ ഇതിന് മറുപടി നല്‍കുകയായിരുന്നു അമൃതയും അഭിരാമിയും.

ഞങ്ങള്‍ പാപ്പുവിനോട് ചോദിച്ചപ്പോള്‍ പോവാന്‍ താല്‍പര്യമില്ലെന്നാണ് പറഞ്ഞത്. ഫോണിലൂടെയായി പാപ്പു തന്നെ ബാലയോട് അതേക്കുറിച്ച് പറഞ്ഞിരുന്നു എന്നായിരുന്നു അഭിരാമി സുരേഷ് മറുപടിയേകിയത്. ഇതിന് ശേഷമായാണ് അമൃത സുരേഷും കമന്റുമായെത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇക്കാര്യത്തില്‍ കോടതി തീരുമാനം വന്നതാണ്. നിയമം അനുസരിച്ചാണ് ഞാന്‍ ജീവിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അനാവശ്യമായ നാടകങ്ങളില്‍ വീഴരുത്. ഇത് പാപ്പുവിന്റെ തീരുമാനമാണ്. അവളെ ഇങ്ങനെയുള്ള അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്, ഇതെന്റെ റിക്വസ്റ്റാണെന്നായിരുന്നു അമൃത പറഞ്ഞത്.


കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കിലും അമൃത പോസ്റ്റ് ചെയ്തിരുന്നു. മാധ്യമങ്ങളോട് എനിക്കൊരു അപേക്ഷയുണ്ട്. അറ്റന്‍ഷന്‍ കിട്ടാനായി പാപ്പുവിന്റെ പേര് വലിച്ചിഴയ്ക്കരുത്. അവളൊരു ചെറിയ കുട്ടിയാണ്. അഭിമുഖങ്ങളിലോ വാര്‍ത്തകളിലോ അനാവശ്യമായി അവളുടെ പേര് വലിച്ചിഴയ്ക്കരുത്. പഠനത്തിലും മറ്റ് കാര്യങ്ങളിലുമാണ് അവളുടെ ശ്രദ്ധ. കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങളേയും സന്തോഷത്തെയും ബഹുമാനിക്കുക. ഇതൊരു അമ്മയുടെ അപേക്ഷയാണെന്നും അമൃത കുറിച്ചിരുന്നു.

 

Anusha

Recent Posts

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

22 mins ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

29 mins ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

54 mins ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

1 hour ago

അണക്കെട്ടിലെ ജലനിരപ്പ് വലിയ തോതിൽ താഴ്ന്നു, പതിറ്റാണ്ടുകൾക്ക് മുൻപ് വെള്ളത്തിൽ മുങ്ങിയ പാലം വീണ്ടും ദൃശ്യമായി, സംഭവം കേരളത്തിൽ

വളരെ കൗതുകകരമായ ഒരു കാഴ്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. അമ്പലവയൽ എന്ന സ്ഥലത്തുനിന്നും ആണ് ഈ കാഴ്ച കാണുന്നത്. ഇവിടെ…

2 hours ago

മലയാള സിനിമയിലെ അടുത്ത 100 കോടി? ഗുരുവായൂർ അമ്പലനടയിൽ ചിത്രത്തിന് വമ്പൻ റെസ്പോൺസ്, യഥാർത്ഥത്തിൽ ചിത്രം എങ്ങനെയുണ്ട്? റിവ്യൂ വായിക്കാം

2023 മലയാള സിനിമയിൽ സംബന്ധിച്ച് ഒരു മോശം വർഷമായിരുന്നു. ഇറങ്ങിയ സിനിമകൾ മിക്കതും തുരുതുരാ പൊട്ടുകയായിരുന്നു. എന്നാൽ 2024 മലയാളം…

2 hours ago