Film News

അതിന് കഴിയാത്തതിനാലാണ് ഇത്തരമൊരു സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള ശ്രമം നടത്തുന്നത്, മകള്‍ക്കുവേണ്ടി അച്ഛന്റേയും അമ്മയുടേയും കടമകള്‍ ഞാന്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്; അമൃത സുരേഷ്

ഗായികയായി തുടക്കംകുറിച്ച് ഇന്ന് അറിയപ്പെടുന്ന ഒരു മോഡലിംഗും വേ്‌ളാഗറും ഒക്കെയായി മാറിയിരിക്കുകയാണ് അമൃതസുരേഷ്. മലയാളത്തില്‍ നിരവധി സിനിമകളില്‍ നിരവധി ഗാനം പാടാനും അമൃതക്ക് സാധിച്ചു. അമൃതയും അഭിരാമിയും പാപ്പുവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. യൂട്യൂബ് ചാനല്‍ വഴിയാണ് ഇവര്‍ അധികവും വിശേഷം പങ്കുവെച്ച് എത്താര്‍. മകള്‍ പാപ്പു എന്ന അവന്തിക യും ഇവര്‍ക്കൊപ്പം വീഡിയോയില്‍ എത്താറുണ്ട്. നടന്‍ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മകള്‍ അവന്തിക അമ്മയ്‌ക്കൊപ്പമാണ്. ഇപ്പോള്‍ മകളുടെ അമ്മയും അച്ഛനും ഒക്കെ അമൃത തന്നെയാണ്. മകളും ഒത്തുള്ള ജീവിതത്തെക്കുറിച്ചാണ് അമൃത ഇപ്പോള്‍ പറയുന്നത്.

- Advertisement -

സിംഗിള്‍ പാരന്റിംഗിലെ വെല്ലുവിളികളെ കുറിച്ചും അത് മറികടക്കാനുള്ള ശ്രമത്തെ കുറിച്ചും മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അമൃത പറയുന്നത് . ഒരു കുട്ടിയുടെ ജീവിതത്തില്‍ അച്ഛനും അമ്മയ്ക്കും തുല്യ പ്രാധാന്യമാണ്. എന്നാല്‍ മകള്‍ക്ക് വേണ്ടി അവര്‍ ചെയ്യുന്നത് വ്യത്യസ്ത കാര്യങ്ങള്‍ ആയിരിക്കും. എന്നാല്‍ സിംഗിള്‍ പാരന്റിംഗ് ആവുമ്പോഴും കുട്ടിക്ക് അതി ലഭിക്കാതെ വരരുത് അമൃത പറയുന്നു.

വിവാഹ ജീവിതത്തില്‍ മുന്നേറാന്‍ ആയിരുന്നെങ്കില്‍ സിംഗിള്‍ പാരന്റിംഗ് തിരഞ്ഞെടുക്കില്ലായിരുന്നു വെന്നും അമൃത പറഞ്ഞു. അതിനു കഴിയാത്തതിനാല്‍ ഇപ്പോഴുള്ള സാഹചര്യം ആയി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് അമൃത. മകള്‍ക്കുവേണ്ടി അച്ഛന്റെ അമ്മയുടെ കടമകള്‍ ഞാന്‍ തന്നെ നിര്‍വഹിക്കാന്‍ ശ്രമിക്കുകയാണ് , അച്ഛന്റെ സംരക്ഷണവും അമ്മയുടെ സ്‌നേഹവും ഞാന്‍ തന്നെ നല്‍കണം. എന്നാല്‍ അത് പറയുന്നത് പോലെ അത്ര എളുപ്പമല്ല . നമ്മുടെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാനും പാപ്പു ശ്രമിക്കുന്നുണ്ട് , അവള്‍ക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. ജീവിതത്തില്‍ നോ പറയാനും യെസ് പറയാനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട് . അങ്ങനെയാണ് ഞാന്‍ അവളെ വളര്‍ത്തുന്നതെന്നും അമൃത പറയുന്നു.


ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ചുറ്റിം നടന്നു സംഭവങ്ങളും ഭയപ്പെടുത്തുന്നുണ്ട് . എങ്കിലും പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്രം പരിമിതപ്പെടുത്തുന്ന സാമൂഹ്യവ്യവസ്ഥിതി മാറണം എന്ന ചിന്തയാണ് എനിക്കുള്ളത് താരം പറയുന്നു. മകളുടെ സുരക്ഷ ഉറപ്പു വരുത്തി കൂടുതല്‍ സ്വാതന്ത്ര്യത്തോടെ വളര്‍ത്താനാണ് ശ്രമിക്കുന്നത് . ഞങ്ങളെ അച്ഛനും അമ്മയും വളര്‍ത്തിയത് പൂര്‍ണ സ്വാതന്ത്ര്യത്തോട് കൂടിയാണ് . അതിനാല്‍ തന്നെ ആത്മവിശ്വാസവും ധൈര്യവും ഞങ്ങള്‍ക്കുണ്ട് അമൃത പറഞ്ഞു.

Anusha

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

3 hours ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

13 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

14 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

14 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

14 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

14 hours ago