അമൃത എന്ന നടിയെ കുറിച്ച് പറയാന്‍ കുടുംബവിളക്ക് എന്ന ഒറ്റ പരമ്പര തന്നെ ധാരാളം. ഇതില്‍ ശീതളായി എത്തിയതോടെയാണ് അമൃത ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. കുടുംബ വിളക്കിലെ അമൃതയുടെ അഭിനയം അതിഗംഭീരം തന്നെയായിരുന്നു. നടിയെ പ്രശസ്തയാക്കിയത് ശീതള്‍ എന്ന കഥാപാത്രം തന്നെ. ഇതേ അമൃത തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീട് സ്വന്തം ഇഷ്ടപ്രകാരം കുടുംബ വിളക്കില്‍ നിന്ന് പിന്മാറുകയായിരുന്നു അമൃത . ശേഷം മറ്റു പരമ്പരകളിലും ഷോകളിലും അമൃത എത്തി.
ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനല്‍ വഴി ഒരു വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അമൃത. അമ്മൂമ്മയ്ക്ക് മേക്കപ്പ് ഇട്ടു കൊടുക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചത്.
മുഖത്ത് മേക്കപ്പ് എല്ലാം ഇട്ട് ചുരിദാര്‍ ധരിപ്പിച്ച് തന്റെ അമ്മൂമ്മയെ അമൃത സുന്ദരിയാക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അല്പം നാണം പിടിച്ചാണ് അമ്മുമ്മ വീഡിയോക്ക് മുന്നില്‍ ഇരിക്കുന്നത്. തന്റെ വീട്ടില്‍ നിന്ന് തന്നെയാണ് ഈ വീഡിയോ നടി ചിത്രീകരിച്ചത്. അമൃതയുടെ ഈ കുഞ്ഞു വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറല്‍ ആയത്.
അതേസമയം ഈ അടുത്ത് കുടുംബത്തിനൊപ്പം മൂന്നാറിലേക്ക് യാത്ര പോയിരുന്നു അമൃത . ഇവിടെനിന്ന് പകര്‍ത്തിയ മനോഹരമായ വീഡിയോസ് ഫോട്ടോസ് എല്ലാം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു നടി. നീലക്കുറിഞ്ഞി പൂക്കള്‍ക്കിടയില്‍ നിന്ന് പകര്‍ത്തി അമൃതയുടെ ഫോട്ടോ നിമിഷനേരം കൊണ്ടാണ് വൈറല്‍ ആയത്.