Film News

അമ്മയുടെ പുതിയ ഭാരവാഹികൾ ആരൊക്കെ എന്ന് അറിയുമോ? നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് കൂടി ഉണ്ട് പട്ടികയിൽ

മലയാള സിനിമയിലെ താരങ്ങളുടെ സംഘടന ആണ് അമ്മ. അമ്മ പ്രസിഡണ്ട് ആയി മോഹൻലാൽ തന്നെ തുടരും എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. അതേസമയം ജനറൽ സെക്രട്ടറി ആയി ഇടവേളബാബു തന്നെ വീണ്ടും തുടരും. പുതിയ ഭരണസമിതിയിലേക്ക് ആളുകളെ തിരഞ്ഞെടുക്കാൻ പോവുകയാണ്. ഈ മാസം 19ന് ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രികകൾ സമർപ്പിക്കപ്പെട്ടു. സൂക്ഷ്മ പരിശോധന നടത്തി വരികയാണ്. എതിരില്ലാതെ ആണ് മോഹൻലാൽ, ഇടവേള ബാബു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടത്.

- Advertisement -

ട്രഷറർ, ജോയിൻറ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ആണ് സിദ്ദീഖ്, ജയസൂര്യ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാൻ പോകുന്നത്. കഴിഞ്ഞ ഭരണസമിതിയിൽ ജയസൂര്യ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി ഉണ്ടായിരുന്നു. അതേസമയം സിദ്ദീഖ് ആയിരുന്നു ജോയിൻ സെക്രട്ടറി. ഇതിപ്പോൾ രണ്ടാംതവണയാണ് തുടർച്ചയായി മോഹൻലാൽ – ഇടവേള ബാബു എന്നിവ അമ്മയെ നയിക്കുന്നത്. ഇടവേളബാബു 21 വർഷമായി അമ്മയുടെ ഭരണസമിതിയിൽ ഉണ്ട്. ആദ്യം ജോയിൻറ് സെക്രട്ടറി ആയിരുന്നു. പിന്നീട് അദ്ദേഹം ജനറൽ സെക്രട്ടറി ആയി.

ഇത്തവണ രണ്ട് വൈസ് പ്രസിഡൻ്റുമാർ, 11 എക്സിക്യൂട്ടീവ് അംഗങ്ങൾ ആയിരിക്കും ഉണ്ടാവുക. ഇവരേ തെരഞ്ഞെടുക്കാനാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ആരൊക്കെയാണ് മത്സരിക്കുന്നത് എന്ന് അറിയുമോ? നടി ശ്വേതാ മേനോൻ, ആശാ ശരത്ത് എന്നിവരായിരിക്കും മത്സരിക്കുന്നത്. പാനലിന് പുറത്തുനിന്ന് ചില താരങ്ങൾ മത്സരിക്കുന്നുണ്ട്. മുകേഷ്, മണിയൻപിള്ള രാജു, ജഗദീഷ് എന്നിവരാണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പത്രിക നൽകിയത്.

അതേസമയം ഹണി റോസ്, മഞ്ജു പിള്ള, ലെന, രചന നാരായണൻകുട്ടി, സുരഭി ലക്ഷ്മി, ബാബുരാജ്, സുദീർ കരമന, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ മത്സരിക്കാൻ പോകുന്നവർ. ഇവർക്കു പുറമേ ലാൽ, വിജയ് ബാബു, സുരേഷ് കൃഷ്ണ, നാസർ ലത്തീഫ് എന്നിവരും പത്രിക നൽകിയിട്ടുണ്ട്. കൂട്ടത്തിൽ ഒരു വലിയ സർപ്രൈസ് കൂടി ഉണ്ട്. നിവിൻപോളി ഇത്തവണ മത്സരിക്കുന്നുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ആണ് ഔദ്യോഗിക പാനലിൽ മത്സരിക്കുന്നത്.

Athul

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

5 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

6 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

6 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

6 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

6 hours ago