Kerala News

കാലൊടിഞ്ഞെന്ന് പറഞ്ഞ് ഫോണ്‍ കോള്‍; നാല് ആംബുലന്‍സുകള്‍ പാഞ്ഞെത്തിയപ്പോള്‍ പ്രദേശം കാലി; തട്ടിപ്പ്

കോട്ടയം നാഗമ്പടത്ത് ആംബുലന്‍സുകളെ വിളിച്ചുവരുത്തി കബളിപ്പിച്ചെന്ന് പരാതി. കാലിന് പരുക്കേറ്റ രോഗിയെ നെടുമ്പാശ്ശേരിയില്‍ എത്തിക്കണമെന്ന് പറഞ്ഞായിരുന്നു ഫോണ്‍ കോള്‍. നാല് ആംബുലന്‍സുകള്‍ പാഞ്ഞെത്തിയെങ്കിലും പ്രദേശത്ത് രോഗിയുണ്ടായിരുന്നില്ല.

- Advertisement -

ഐ.സി.യു സൗകര്യമുള്ള നാല് ആംബുലന്‍സുകളെയാണ് അടിയന്തര ആവശ്യമെന്നു പറഞ്ഞ് വിളിച്ചുവരുത്തി കബളിപ്പിച്ചത്. അപകടത്തില്‍പ്പെട്ട് കാല്‍ ഒടിഞ്ഞു ഇരിക്കുകയാണെന്നും അത്യാവശ്യമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ പോകേണ്ടതുണ്ടെന്നുമാണ് വിളിച്ചയാള്‍ ആവശ്യപ്പെട്ടത്. നാഗമ്പടം സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്ത് എത്താനായിരുന്നു വിളിച്ചയാള്‍ ആവശ്യപ്പെട്ടത്. ഹിന്ദി സംസാരിക്കുന്ന ആളാണ് വിളിച്ചതെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. വിളിച്ച നമ്പറില്‍ തിരികെ വിളിച്ചപ്പോള്‍ ഗൂഗിള്‍ പേയില്‍ തന്റെ മുതലാളി പണം നല്‍കുമെന്നുമായിരുന്നു മറുപടി.

എന്നാല്‍ വിളിച്ചയാളെ കാണാതിരിക്കുകയും നാഗമ്പടം സ്റ്റാന്‍ഡില്‍ ആംബുലന്‍സുകള്‍ കൂട്ടത്തോടെ എത്തുക കൂടി ചെയ്തതോടെ തട്ടിപ്പ് പുറത്താകുകയായിരുന്നു. സംഭവത്തില്‍ കോട്ടയം സൈബര്‍ വിഭാഗം അന്വേഷണം ആരംഭിച്ചു

 

Rathi VK

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

21 mins ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

1 hour ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

2 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

2 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

3 hours ago