ഒരിടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയിലേക്കും, അതുപോലെ തന്നെ ജോലിയിലേക്ക് എല്ലാം തിരിച്ചെത്തിയിരിക്കുകയാണ് നടി അമ്പിളി ദേവി. തന്റെ പ്രതിസന്ധിഘട്ടങ്ങളെ എല്ലാം തരണം ചെയ്ത് പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുമ്പോഴും മികച്ച പിന്തുണ നല്കി പ്രേക്ഷകരും അമ്പിളിക്കൊപ്പം തന്നെയുണ്ട്.
പുതുതായി ആരംഭിച്ച തന്റെ യൂട്യൂബ് ചാനല്‍ വഴി വിശേഷങ്ങള്‍ പങ്കുവെച്ച് അമ്പിളി എത്താറുണ്ട്. സ്വന്തമായി നൃത്ത വിദ്യാലയവും അമ്പിളിക്ക് ഉണ്ട്. ഇപ്പോള്‍ മക്കള്‍ക്കൊപ്പം ഉള്ള മനോഹരമായ ചിത്രങ്ങള്‍ ആണ് താരം ഷെയര്‍ ചെയ്തത് .
നല്ല ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് ഫോട്ടോ കണ്ട് ആരാധകര്‍ പറയുന്നത്. രണ്ടുപേരും പട്ടുപാവാടയും ഉടുത്ത് , ആഭരണങ്ങളും അണിഞ്ഞ് , തലയില്‍ മുല്ലപ്പൂ ചൂടി മനോഹരമായ ലുക്കിലാണ് എത്തിയത്. ഈ ഫോട്ടോക്ക് താഴെ നിരവധി കമന്റ് വരുന്നുണ്ട്.
തന്റ രണ്ടു മക്കളുടെയും ചമയവിളക്കിനായി കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രത്തിലെത്തിയതും അവിടെ നിന്ന് പകര്‍ത്തിയതുമായ നിരവധി ചിത്രങ്ങള്‍ ഒരു വീഡിയോ രൂപത്തില്‍ താരം പങ്കുവെച്ചിരിക്കുകയാണ് . വ്രതാനുഷ്ടനങ്ങളോട് കൂടി മീനമാസം 1 ന് തുടങ്ങിയ ഉത്സവം ഇന്ന് രാവിലെ 6 മണിയോടെയാണ് അവസാനിച്ചത്. കൊല്ലം കൊറ്റംകുളങ്ങര അമ്പലത്തില്‍ പുരുഷന്മാര് സ്ത്രീവേഷം കെട്ടി ചമയവിളക്ക് എടുക്കുന്ന വഴിപാട് അത്രമേല്‍ പ്രശസ്തവും വിശിഷ്ടവുമാണ്.