ഒരു സമയത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു അമ്പിളി ദേവി. വിഷമഘട്ടത്തിലും അമ്പിളിയെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് നിരവധി പേര്‍ എത്തിയിരുന്നു. നൃത്തത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ അമ്പിളി പിന്നീട് നടിയായും സഹനടിയായും എല്ലാം അഭിനയിച്ചു. ഇന്ന് മിനിസ്‌ക്രീനിലാണ് താരം ഉള്ളത്. രണ്ടാം വരവിലും നല്ല കഥാപാത്രങ്ങള്‍ അമ്പിളിക്ക് ലഭിച്ചു.
ഒരേസമയം ഒന്നില്‍ കൂടുതല്‍ പരമ്പരകളില്‍ അമ്പിളി അഭിനയിക്കുന്നുണ്ട്. ഇതിനിടെ ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട് താരം. തന്റെ രണ്ടു മക്കള്‍ക്കൊപ്പം ഉള്ള വീഡിയോസ് എല്ലാം യൂട്യൂബ് ചാനല്‍ വഴി അമ്പിളി പങ്കു വയ്ക്കാറുണ്ട്. ഇടയ്ക്ക് റീല്‍സ് വീഡിയോസിലൂടെയും പ്രേക്ഷകരിലേക്ക് അമ്പിളി എത്താറുണ്ട്. കനല്‍ പൂവില്‍ ലൊക്കേഷനില്‍ നിന്നുള്ള കാഴ്ചകള്‍ മിക്കപ്പോഴും അമ്പിളി പങ്കു വയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഗോഡ് ഫാദര്‍ എന്ന ചിത്രത്തില്‍ നടി കെ പി എസ് ലളിത പറഞ്ഞ ഒരു ഡയലോഗ് പറഞ്ഞുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. ഇനി ഒരുത്തിയുടെ കഴുത്തില്‍ കൂടി അയാള്‍ താലികെട്ടുമോ എന്ന ക്യാപ്ഷനോടെയാണ് അമ്പിളി വീഡിയോ പങ്കുവെച്ചത്. ലളിതാമ്മയ്‌ക്കൊപ്പം തന്നെ നില്‍ക്കുന്നുണ്ട് അമ്പിളി എന്നാണ് അഭിനയം കണ്ട് ആരാധകര്‍ പറഞ്ഞത്.
അതേസമയം തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് അമ്പിളിയെ പ്രേക്ഷകര്‍ കാണുന്നത്. അതുകൊണ്ടുതന്നെ വിഷമഘട്ടത്തില്‍ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് നിരവധി പ്രേക്ഷകര്‍ എത്തിയിരുന്നു. സിനിമ താരങ്ങള്‍ പോലും അപ്പോള്‍ നടിക്കൊപ്പം ആണ് നിന്നത്.