ദുല്‍ഖര്‍ സല്മാന് നായകനായി എത്തി ഏറെ ശ്രദ്ധിക്കപ്പെട്ട കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെയാണ് സിനിമയില്‍ എത്തിയ താരമാണ് അമാല്‍ഡ.
മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം ഭ്രമയുഗത്തിലും അമാല്‍ഡ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ വെറും അഞ്ച് കഥാപാത്രങ്ങള്‍ ആണ് ഉള്ളത്.
കൂട്ടത്തിലെ ഒരെയൊരു ഫീമെയില്‍ വേഷം ചെയ്തിരിക്കുന്നത് നടി അമാല്‍ഡ ലിസ് ആണ്. രണ്ട് മൂന്ന് സീനുകളില്‍ മാത്രമാണ് ഉള്ളതെങ്കിലും അമാല്‍ഡയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ ഭ്രമുഗത്തിലെ മമ്മൂട്ടിയുടെ വേഷ പകര്‍ച്ചയെ കുറിച്ച് അമാല്‍ഡ പറഞ്ഞ വാക്കുകളാണ് ഏറേ ശ്രദ്ധ നേടുന്നത്.ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ പ്രതികരണം.
നടിയുടെ വാക്കുകള്‍-
‘എങ്ങനെയാണ് ഇങ്ങനത്തെ കഥാപാത്രങ്ങള്‍ മമ്മൂക്കയെ തപ്പിവരുന്നത് എന്നാണ് മനസിലാകാത്തത്. അതും ഇത്രയും ഭംഗിയുള്ള വേഷങ്ങള്‍.
ഭ്രമയുഗത്തിലെ ക്യാരക്ടര്‍ വല്ലാത്തൊരു മീറ്ററിലാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍
മോശമാകും. ബാലന്‍സിംഗ് എന്നൊക്കെ പറഞ്ഞാല്‍ വല്ലാത്ത ഒന്നാണ്.
ആ കഥാപാത്രം വളരെ ഗംഭീരമായിട്ടാണ് ചെയ്തിരിക്കുന്നത്. ഇതെങ്ങനെയാണ് ഇതൊക്കെ ഉണ്ടാക്കുന്നത്. ഈ സമയത്തൊക്കെ എന്തെങ്കിലും ഒക്കെ ചെയ്താല്‍ മതിയെന്ന് മമ്മൂക്കയ്ക്ക് ചിന്തിക്കാവുന്നതെ ഉള്ളൂ.
ഒരു കഥാപാത്രത്തിന് വേണ്ടി പാഷനേറ്റഡ് ആയി, ഇത്രയ്ക്ക് ഒക്കെ വര്‍ക്ക് ചെയ്യേണ്ടതുണ്ടോ എന്നൊക്കെ. പക്ഷേ എന്ത് രസമായിട്ടാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.
പൊലിപ്പിക്കുന്നത് കൊണ്ടാണ് അവര്‍ക്ക് വീണ്ടും വീണ്ടും കഥാപാത്രങ്ങളെ കിട്ടുന്നത്. മമ്മൂക്ക കഥാപാത്രങ്ങളെ ഗംഭീരമാക്കിയത് കൊണ്ടാണ് ഇതുവരെ എത്തി നില്ക്കുന്നതും.
എനിക്ക് തോന്നുന്നു ഓരോ കഥാപാത്രങ്ങള്‍ക്കും ഒരുപാട് എഫേര്‍ട്ട് അദ്ദേഹം കൊടുക്കുന്നുണ്ട്. മമ്മൂക്കയുടെ സ്കില്‍സ് അങ്ങനെ തീരുന്ന ഒന്നല്ല.
ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ചെയ്യാനുണ്ട്. ഇനിയും ഒരുപാട് ക്യാരക്ടേഴ്സ് മമ്മൂക്ക തരും. ഭ്രമയുഗത്തിലെ കഥാപാത്രം വേറെ ആര് ചെയ്യും. മമ്മൂക്കയ്ക്ക് മാത്രമെ അത് ചെയ്യാനാകൂ’, എന്നാണ് മമ്മൂട്ടിയെ കുറിച്ച് അമാല്‍ഡ പറഞ്ഞത്.